Home Entertainment Celebrities

പൊറുതി മുട്ടിയിട്ടാണ് ഞാൻ അവനെ ഒഴിവാക്കിയത് എന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നു; കാമുകനെ കുറിച്ച് അഞ്ജലി അമീർ

595

മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ്ജെൻഡർ മോഡലും നടിയുമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയായും അഞ്ജലി കയ്യടി നേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ നായിക എന്ന വിശേഷണത്തിന് സ്വന്തക്കാരിയാണ് അഞ്ജലി അമീർ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരൻപ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി കയ്യടി നേടുന്നത്. പിന്നീടാണ് താരം ബിഗ് ബോസ് മലയാളം സീസൺ ഒന്നിലേക്ക് എത്തുന്നത്. എന്നാൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് താരത്തിന് പാതിവഴിയിൽ ഷോയിൽ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് അഞ്ജലി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയുടെ നിരന്തര അധിക്ഷേപങ്ങൾക്ക് ഒരിടയ്ക്ക് അഞ്ജലി ഇരയായിരുന്നു. എന്നാൽ അതിനെയെല്ലാം ശക്തമായി നേരിട്ടു കൊണ്ട് ജീവിത വിജയം നേടുകയായിരുന്നു അഞ്ജലി.

ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ് അഞ്ജലി അമീർ. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അഞ്ജലിയുടെ തുറന്നു പറച്ചിൽ. പ്രണയത്തെ കുറിച്ചും കല്യാണം കഴിക്കണം എന്ന് പറഞ്ഞ് കൂടെക്കൂടിയ ആളിൽ നിന്നുമുണ്ടായ കയ്പ്പേറിയ അനുഭവത്തെക്കുറിച്ചും ഒക്കെ അഞ്ജലി പരിപാടിയിൽ പറയുകയുണ്ടായി.

Also Read
മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് ഉള്ളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത്: മെഗാസ്റ്റാറിനെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞത് കേട്ടോ

തനിക്ക് അവനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും അവനാണ് വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് പുറകേ കൂടിയതെന്നും ആണ് അഞ്ജലി പറയുന്നത്. താൻ നോ പറയുകയായിരുന്നു. ഇങ്ങനെയൊരാൾ കല്യാണം കഴിച്ച് കൂടെ താമസിക്കാം എന്ന് പറയുമ്പോൾ നീ എന്തിനാണ് നോ പറയുന്ന തെന്നായിരുന്നു ബന്ധുക്കൾ തന്നോട് ചോദിച്ചതെന്നും അഞ്ജലി പറയുന്നു.

എന്നാൽ താൻ എവിടെയെങ്കിലും പോയാലോ ആരോടെങ്കിലും സംസാരിച്ചാലോ തന്നേയും അവരേയും അടിക്കുന്ന തരത്തിലായിരുന്നു അയാളുടെ സ്വഭാവമെന്നും അഞ്ജലി പറയുന്നു. ഒരു പരിപാടിക്കിടെ അയാൾ മേക്കപ്പ് ആർട്ടിസ്റ്റിനെ അടിച്ചിട്ടുണ്ടെന്നും അഞ്ജലി വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് ടച്ചപ്പ് ചെയ്തതിനായിരുന്നു തല്ലിയത്.

ഇത്തരത്തിൽ കുറേ പ്രശ്നങ്ങളുണ്ടായിരുന്നുഎന്നും അതേസമയം സ്ത്രീകളെ കാണുമ്പോാൾ അവന് പോയി സംസാരിക്കാം എന്നാൽ അഞ്ജലി സംസാരിക്കാൻ പോയാലാണ് പ്രശ്നമെന്നും താരം പറയുന്നു. തനിക്ക് തുടക്കത്തിൽ ഇതൊന്നും പ്രശ്നമായിരുന്നില്ല, പൊസസീവ്നെസ് ഉള്ളത് സ്നേഹക്കൂടുതൽ ആണെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും അഞ്ജലി പറയുന്നു.

പിന്നീട് ഇയാൾ തന്നെ ഫ്ളാറ്റിൽ പൂട്ടിയിടുകയുണ്ടായെന്നും ആ സമയത്ത് സുഹൃത്തുക്കളാണ് തന്നെ രക്ഷിച്ചതെന്നും അഞ്ജലി പറയുന്നു. താൻ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് തന്നെ ഉപദ്രവിക്കുകയും ചെയ്തതായി താരം പറയുന്നു. എന്തായാലും നീ എന്റെ കൂടെ ജീവിക്കുന്നില്ലല്ലോ എന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചതെന്നും ഇതോടെ താൻ പോലീസിൽ പരാതി നൽകിയെന്നും അഞ്ജലി പറയുന്നു.

Also Read
മമ്മൂട്ടിയേയോ മോഹൻലാലിനെയോ വെച്ച് 150, 200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക വൻ റിസ്‌കാണ്, വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

അതേ സമയം ഇത്തരം സംഭവങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് വേണ്ട രിതിയിൽ പരിഗണന നിയമ സംവിധാനത്തിൽ നിന്നും ലഭിക്കുന്നില്ല എ ന്നാണ് തനിക്ക് തോന്നിയതെന്നും അഞ്ജലി പറയുന്നു.
പൊറുതി മുട്ടിയിട്ടാണ് താൻ അവനെ ഒഴിവാക്കിയതെന്നാണ് അഞ്ജലി പറയുന്നത്. തന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നുവെന്നും വയനാട്ടിൽ പോയി എൻഗേജ്മെന്റ് നടത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു.

അവന് ആത്മാർത്ഥയുള്ളതായി താൻ വിശ്വസിക്കുന്നില്ലെന്നും താരം പറയുന്നു. നേരത്തെ തന്റെ കാമുകന് എതിരെ അഞ്ജലി സോഷ്യൽ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ രംഗത്തെത്തിയത് വലിയ വാർത്തയായി മാറിയിരുന്നു.

Advertisement