മമ്മൂട്ടിയേയോ മോഹൻലാലിനെയോ വെച്ച് 150, 200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക വൻ റിസ്‌കാണ്, വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

267

വർഷങ്ങളായി മലയാള സിനിമയിൽ മൂടിചൂടാ മന്നൻമാരായി നിറഞ്ഞു നിൽക്കുന്ന താര ചക്രവർത്തിമാരാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. തകർപ്പൻ വിജയം നേടിയ നിരലധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരങ്ങൾ കൂടിയാണ് ഇരുവരും.

സിനാമാ രംഗത്ത് എത്തിയിട്ട് 50 വർഷങ്ങൾ കഴിഞ്ഞ മമ്മൂട്ടിക്കും 40 ൽ ഏറെ വർഷങ്ങൾ പിന്നിട്ട മോഹൻലാലിനും ഇപ്പോഴും കൈ നിറയെ സിനിമകൾ ആണ്. ഇപ്പോഴും ഇവരുടെ ഒരു ഡേറ്റിനായി ക്യൂ നിൽക്കുകയാണ് നിർമ്മാതാക്കളും സംവിധായകരും.

Advertisements

അതേ സമയം മമ്മൂട്ടിയേയോ മോഹൻലാലിനെയോ നായകനാക്കി ഒരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷി ക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് ഷാജി നടേശൻ ഇപ്പോൾ. സീനിയർ ജൂനിയർ താരങ്ങൾ ഉൾപ്പെടുന്ന വലിയ സിനിമയാണ് ഉണ്ടാകേണ്ടതെന്നും വരും വർഷങ്ങളിൽ മലയാളത്തിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകുമെന്നുമാണ് അദ്ദേഹം പറയുന്നത്.

Also Read
ച തി യും വ ഞ്ച ന യും വ ക്ര ബു ദ്ധിയും എല്ലാം ചേർന്നതായിരുന്നു അത്, സ്വന്തം നാടല്ലേ എന്ത് ചെയ്യാൻ പറ്റും; തനിക്ക് കിട്ടിയ എട്ടിന്റെ പണിയെകുറിച്ച് ബിനു അടിമാലി

റിപ്പോട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷാജി നടേശന്റെ തുറന്നു പറച്ചിൽ. മമ്മൂട്ടിയേയോ മോഹൻ ലാലിനെയോ നായകനാക്കി ഒരു ബിഗ്ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരും കൂടി ഭാഗമാകുന്ന സിനിമകയുണ്ടാകാം.

മോഹൻലാലിനെയോ മമ്മൂട്ടിയേയോ നായകമാക്കി 150 200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ്. ദുൽഖർ, പൃഥ്വിരാജ്, ടൊവിനോയെപ്പോലുള്ള താരങ്ങൾ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയിട്ടുണ്ട്. എല്ലാവരും ഉൾപ്പെടുന്ന വലിയ സിനിമ ഉണ്ടായാൽ നന്നായിരിക്കും. ഓൾ ഇന്ത്യ ലെവലിൽ റിലീസ് ചെയ്യാവുന്ന ഒരു അവസ്ഥയുണ്ടാകണം.

പ്രമേയം കണ്ടെത്തുകയും പരിചിതമായ അഭിനേതാക്കൾ ഉൾപ്പെടുകയും വേണം. അങ്ങനെയായാൽ തുക സിനിമയ്ക്ക് കളക്ട് ചെയ്യാനാകും. ഉറുമിയെന്ന സിനിമ ചെയ്തപ്പോൾ ബഡ്ജറ്റ് നോക്കിയിരുന്നില്ല. എന്നാൽ താങ്ങാൻ പറ്റുന്നതിനേ കാൾ ബഡ്ജറ്റാണ് അന്ന് ആ സിനിമയ്ക്ക് വന്നത്.

വരും വർഷങ്ങളിൽ മലയാളത്തിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകും. എല്ലാ ഭാഷകളിൽ ഉള്ളവർക്കും കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സിനിമയ്ക്കുള്ള ശ്രമം മലയാളത്തിൽ നിന്നും ഉണ്ടായിട്ടില്ല. പറഞ്ഞ് അസൂയപ്പെട്ടിട്ട് കാര്യമില്ല. വലിയ തുക മുതൽ മുടക്കി വർഷങ്ങൾ കഷ്ടപ്പെട്ടതിന്റെ റിസൾട്ടാണ് അവർക്ക് കിട്ടിയിട്ടുള്ളത്.

Also Read
വിളിച്ചിട്ട് മിണ്ടുന്നില്ലെന്ന് നാട്ടുകാരോട് പറഞ്ഞ സജാദ് പൊലീസിനോട് പറഞ്ഞത് തൂങ്ങിയതാണെന്ന്, എന്നാൽ നാട്ടുകാർ ഷഹനയ കണ്ടത് സജാദിന്റെ മടിയിൽ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അതുപോലെ നമ്മളും ശ്രമിച്ചാൽ നടക്കും. നമ്മുക്ക് നല്ല അഭിനേതാക്കളുണ്ട് എഴുത്തുകാരുണ്ട് ടെക്‌നീഷ്യൻസുണ്ട്. പേടിച്ച് നിൽക്കു കയാണ് നമ്മൾ. ഇനിയുള്ള കാലത്ത് അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാജി നടേശൻ പറയുന്നു.

Advertisement