Home Entertainment Celebrities

കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്, പക്ഷേ അത് ദിലീപല്ല! നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് താൻ പൂർണമായും വിശ്വസിക്കുന്നു : സജി നന്ത്യാട്ട്

287

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് താൻ പൂർണമായും വിശ്വസിക്കുന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ദിലീപിനെ പ്രതിയാക്കാൻ ചിലർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അത് ആദ്യം മുതൽ താൻ പറഞ്ഞുവരുന്ന കാര്യമാണെന്നും അതിനെ ശരിവെക്കുന്ന കാര്യങ്ങളാണ് ഇതുവരെ നമ്മൾ കണ്ടതെന്നും അദ്ദേഹം മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ALSO READ

Advertisements

സംഗീത ആ കീർത്തനം ആലപിക്കുന്നതിന് സാക്ഷിയായ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സമ്മാനിച്ചു ; പിന്നണി ഗായിക സംഗീത സചിത്തിന്റെ ഓർമ്മയിൽ ജാസി ഗിഫ്റ്റ്

‘കാവ്യാ മാധവൻ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ഈ കേസിന്റെ നാൾവഴികൾ നോക്കുന്നവർക്കറിയാം. കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്. പക്ഷേ അത് ദിലീപല്ല. നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ അതിനെ വ്യാഖ്യാനിക്കുമ്പോൾ ഇഷ്ടമുള്ള രീതിയിൽ മാറ്റുകയാണ്.’

‘മറ്റുചില ആളുകളുടെ കളി ഇവിടെ നടന്നിട്ടുണ്ട്. നന്നായി വിലയിരുത്തിയാൽ അത് മനസിലാവും. ദിലീപ് പ്രതിയാണെന്ന് ഒരു ശബ്ദസന്ദേശമോ മറ്റോ നമുക്കാർക്കും കാണാൻ പറ്റിയിട്ടില്ല. കാവ്യയെ പ്രതിയാക്കിയാൽ ഈ കേസ് മുഴുവൻ പോയി. കഴിഞ്ഞ 2017 മുതൽ ദിലീപാണ് പ്രതി എന്നുപറഞ്ഞിട്ട് അവസാനം കാവ്യ പ്രതിയായാൽ കേസിന്റെ മൊത്തത്തിലുള്ള മെറിറ്റ് നഷ്ടപ്പടില്ലേ’ അദ്ദേഹം ചോദിച്ചു.

ALSO READ

അവതാരകയായി എത്തിയത് എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചിട്ട്, പിന്നീട് അഭിനയ രംഗത്തേക്കും, വിവാഹം രണ്ടുകുട്ടികളുടെ അമ്മ, ഡിപ്രെഷൻ: നടി ഷെമി മാർട്ടിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

ഒരു കേസിനെ അതിന്റെ അക്കാദമിക് സെൻസിലെടുക്കണമെന്നും പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ കേസ് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

 

Advertisement