സംഗീത ആ കീർത്തനം ആലപിക്കുന്നതിന് സാക്ഷിയായ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സമ്മാനിച്ചു ; പിന്നണി ഗായിക സംഗീത സചിത്തിന്റെ ഓർമ്മയിൽ ജാസി ഗിഫ്റ്റ്

441

സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജാസി ഗിഫ്റ്റ് അന്തരിച്ച പിന്നണി ഗായിക സംഗീത സചിത്തി(46)ന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വാർത്ത കേട്ട് ഞെട്ടിപ്പോയെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചത്. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഗീതയുടെ അന്ത്യം. ശവസംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളിൽ പാടിയ സംഗീത തമിഴിൽ ‘നാളൈതീർപ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Advertisements

ALSO READ

അവതാരകയായി എത്തിയത് എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചിട്ട്, പിന്നീട് അഭിനയ രംഗത്തേക്കും, വിവാഹം രണ്ടുകുട്ടികളുടെ അമ്മ, ഡിപ്രെഷൻ: നടി ഷെമി മാർട്ടിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

എ.ആർ.റഹ്മാന്റെ സംഗീതസംവിധാനത്തിൽ കീഴിൽ ‘മിസ്റ്റർ റോമിയോ’യിൽ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തിൽ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടിൽ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തിൽ ഒടുവിലായി പാടിയത്. കെ.ബി.സുന്ദരാംബാൾ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി.

തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ സംഗീത ഈ കീർത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സമ്മാനിച്ചു. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകൾക്കു വേണ്ടിയും പാടി.

ALSO READ

പ്രണയം തുടങ്ങിയത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, കാമുകന് ഒപ്പം കറങ്ങാൻ പോയത് അമ്മ കൈയോടെ പൊക്കി: വെളിപ്പെടുത്തലുമായി ലിയോണ

കർണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകർക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. ‘ അടുക്കളയിൽ പണിയുണ്ട് ‘എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്. കോട്ടയം നാഗമ്പടം ഈരയിൽ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപർണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.

Advertisement