Home Entertainment Celebrities

ഞാൻ വായുവിൽ നോക്കിയല്ല ചുംബിക്കുന്നത്, ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത്: തുറന്നടിച്ച് ദുർഗാ കൃഷ്ണ

428

കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ കോഴിക്കോട് സ്വദേശിനി ദുർഗ കൃഷ്ണ പ്രദീപ് നായർ സംവിധാനം ചെയ്ത പൃഥ്വീരാജ് ചിത്രമായ വിമാനത്തിലെ നായികയായിക്കൊണ്ടാണ് ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2 അടക്കമുള്ള പല ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി അരാധകരുടെ പ്രിയതാരമായി ദുർഗ കൃഷ്ണ മാറി.

ഉടൽ എന്ന ചിത്രമാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയത്. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ഉടൽ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.

Advertisements

Also Read
താൻ ഉണ്ടായത് അങ്ങനെയാണോ, പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തി ഇരുത്തിയാൽ അടുത്ത് ഒരു അമ്മതൊട്ടിലും ബാലവാടിയുംം വേണമെന്ന് കമന്റിട്ടവനോട് ദീപാ നിഷാന്ത്, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇപ്പോഴിതാ ഇന്റിമേറ്റ് സീനുകളിൽ സ്ത്രീകൾ മാത്രം വിമർശിക്കപ്പെടുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദുർഗാ കൃഷണ. ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത് എന്നും താൻ വായുവിൽ നോക്കിയല്ല ചുംബിക്കുന്നത് എന്നും ദുർഗ കൃഷ്ണ പറയുന്നു.

ഉടലിലെ ചില ഇന്റിമേറ്റ് സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ദുർഗ കൃഷ്ണയുടെ പ്രതികരണം. ഉടൽ സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്.

ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾ പിന്നെ അത് ഒഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അത് അറിയാമായിരുന്നു എന്ന് ദുർഗ കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അതേസമയം യുവ നടിയുടെ ലൈം ഗി കാ തി ക്രമ പരാതിയെ തുടർന്ന് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയും നടി ദുർഗ കൃഷണ തുറന്നടിച്ചു.

വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ട ആളാണെന്നും ഇരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുർഗാ കൃഷ്ണ പ്രതികരിച്ചു. നടിയെ ആ ക്ര മി ച്ച കേസിൽ അതിജീവിത എല്ലാവർക്കും പ്രചോദനമാണെന്നും ദുർഗ കൃഷ്ണ കൂട്ടിച്ചേർത്തു.

Also Read
കഥ തയ്യാറായിട്ടുണ്ട്, അടുത്ത ചിത്രം മോഹൻലാലിന് ഒപ്പമെന്ന് ധ്യാൻ ശ്രീനിവാസൻ, ആവേശത്തിൽ ആരാധകർ

Advertisement