Home Entertainment

ജോലി വേണമെന്ന് അച്ഛൻ, അഭിനയ രംഗത്ത് എത്താൻ വേണ്ടി നഴ്സിംഗ് പഠിക്കാൻ പേയി, ജോലിയും കിട്ടി, ഹരിത ജി നായരൂടെ യഥാർത്ഥ ജീവിതം ഇങ്ങനെ

565

വളരെ പെട്ടെന്ന തന്നെ സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമണ് ഹരിത ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. കാസ്തൂരിമാനിൽ നായിക ആയിരിന്നില്ലെങ്കിൽ കൂടിയും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

കസ്തൂരിമാനിന് ശേഷം സിനിമയിൽ നിന്നും നടിക്ക് അവസരം ലഭിച്ചിരുന്നു. കാർബൺ, ഒരു പക്കാ നാടൻ പ്രേമം എന്നി സിനിമകളിൽ ഹരിത അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തിങ്കൾക്കലമാൻ എന്ന പരമ്പരയിലാണ് ഹരിത ജീ നായർ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഹരിത ആദ്യമായി നായികയായി എത്തിയ പരമ്പരയാണ് ഇത്. റെയ്ജൻ രാജൻ ആയിരുന്നു നായകൻ.

Advertisements

തിങ്കൾക്കലമാനിലെ രാഹുൽ കീർത്തി കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളും ഇവർക്കുണ്ട്. സീരിയൽ അവസാനിച്ചിട്ടും കീർത്തിയും രാഹുലും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഇവരുടെ പഴയ റീൽസും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് ഹരിതയുടെ വാക്കുകളാണ്.

Also Read:
വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി പ്രിയങ്ക നായർ

നഴ്സിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്. സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാർപെറ്റ് ഷോയിൽ എത്തിയപ്പോഴാണ് ഹരിത ഇക്കാര്യങ്ങൾ വെളിപ്പെടുത്തയത്. ഹരിതയ്ക്കൊപ്പം റെയ്ജനും ഉണ്ടായിരുന്നു. അഭിനയത്തിലേയ്ക്ക് വരാൻ വേണ്ടിയാണ് നഴ്സിംഗിന് പോയതെന്നാണ് നടി പറയുന്നത്. ചെറുപ്പം മുതലെ അഭിനയത്തോടായിരുന്നു താൽപര്യം. എന്നാൽ അച്ഛന് തനിക്കൊരു ജോലി വേണമെന്നായിരുന്നു.

പഠിച്ചൊരു ജോലി കിട്ടിയതിന് ശേഷം എന്റെ ഇഷ്ടത്തിന് എന്ത് വേണോ ചെയ്തോളാൻ അനുവാദം തന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ പെട്ടെന്ന് ജോലി ലഭിക്കുന്ന ഒരു കോഴ്സായിരുന്നു അന്വേഷിച്ചത്. അപ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തിയത് എഞ്ചിനിയറിംഗും നഴ്‌സിംഗ് ആയിരുന്നു. അങ്ങനെ നഴ്സിംഗ് പഠിക്കാൻ ചേർന്നെന്ന് ഹരിത പറയുന്നു.

എന്നാൽ പഠനം പൂർത്തിയാക്കിപ്പോഴാണ് ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണമെന്ന് അറിഞ്ഞത്. പിന്നീട് ജോലി ചെയ്തു. എക്സ്പീരിയൻസ് നേടിയതിന് ശേഷം അച്ഛനോട് തന്റെ അഭിനയ മോഹത്തെ കുറിച്ച് വീണ്ടും പറഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ തെറ്റുക ആയിരുന്നു. ജോലി ചെയ്ത് ശമ്പളമൊക്കെ കിട്ടുമ്പോൾ മനസ് മാറുമെന്നാണ് വിചാരിച്ചത്. എന്നാൽ അപ്പോഴും തന്റെ അഭിനയമോഹം പോയിട്ടില്ലായിരുന്നു.

തുടർന്ന് വീട്ടുകാർ എന്റെ ആഗ്രഹം സമ്മതിക്കുക ആയിരുന്നു എന്ന് താരം പറയുന്നു. താൻ സീരിയലിൽ എത്തിയതിനെ കുറിച്ചും ഹരിത പറഞ്ഞിരുന്നു. ഒരു റിയാലിറ്റി ഷോയിലൂടെയാണ് കസ്തൂരിമാനിൽ എത്തുന്നത്. അതിന് ശേഷം ഉണ്ണിമായ എന്നൊരു മിനിസീരീസ് ചെയ്തു. അതിന് ശേഷമാണ് തിങ്കൾക്കല മാനിലേക്ക് ഉള്ള വിളി വരുന്നത്. ചാനലിൽ നിന്ന് നേരിട്ട് വിളിക്കുകയായിരുന്നു എന്നും ഹരിത പറയുന്നു.

Also Read:
ഉർവ്വശി – മനോജ് കെ ജയൻ, കാവ്യാ മാധവൻ – നിശാൽ ചന്ദ്ര വിവാഹം പരാജയമാകുനുള്ള കാരണം വിശദീകരിച്ച് ജോത്സ്യൻ ; കുറിപ്പ് വൈറൽ

അതേ സമയം രാഹുൽ കീർത്തി കോമ്പോ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന് സംശയത്തോടെയാണ് തുടക്കത്തിൽ ചെയ്തതെന്നും ഹരിതയും റെയ്ജനും അഭിമുഖ ത്തിൽ പറഞ്ഞു. ജനങ്ങൾ സ്വീകരിച്ചതിലുള്ള സന്തോഷം ഒരിക്കൽ കൂടി പങ്കുവെച്ചു.

Advertisement