വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി പ്രിയങ്ക നായർ

19519

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയങ്ക നായർ. വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ പ്രിയങ്കാ നായർ അഭിനയിച്ചിരുന്നു

ടിവി ചന്ദ്രൻ ഒരുക്കിയ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്ക നായർ സിനിമയിൽ തിളങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രിയങ്ക പ്രധാന വേഷത്തിലെത്തിയിരുന്നു.

Advertisements

Also Read;
ഉർവ്വശി – മനോജ് കെ ജയൻ, കാവ്യാ മാധവൻ – നിശാൽ ചന്ദ്ര വിവാഹം പരാജയമാകുനുള്ള കാരണം വിശദീകരിച്ച് ജോത്സ്യൻ ; കുറിപ്പ് വൈറൽ

അന്താക്ഷരി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിലെ പ്രിയങ്കയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പിയങ്ക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സിനിമ ജീവിതത്തെ കുറിച്ചും പുതിയ ചിത്രങ്ങളെ കുറിച്ചും നടി വാചാലയായത്. പ്രിയങ്ക നായരുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. എനിക്ക് കംഫർട്ടബിളായിട്ടുള്ള ഗ്രൂപ്പിന്റെ കൂടെ, എനിക്ക് ഇഷ്ടമുള്ള സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷെ, ചില സൗഹൃദങ്ങൾക്കു വേണ്ടി മുൻപ് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷ, അത് പിന്നീട് ചിന്തിക്കുമ്പോൾ എന്റെ കരിയറിന് അത്ര നല്ലതായി തോന്നിയിട്ടില്ല.

ഇപ്പോൾ അങ്ങനെയുള്ള ശ്രമങ്ങളില്ല. ചിലപ്പോൾ തോന്നും ഇങ്ങനെയുള്ള സിനിമകൾ ഒഴിവാക്കാമായിരുന്നുവെന്ന്. എങ്ങനെയുള്ള സിനിമകൾ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് നമ്മുടെ അറിവില്ലായ്മ കൂടി ഒരു ഘടകം ആയിരുന്നിരിക്കണം.

ചിലപ്പോൾ സാമ്പത്തിക ഘടകം അനുകൂലമാണെങ്കിലും സിനിമ ചെയ്യാറുണ്ട്. അതെല്ലാം ഒരു ബാലൻസായി മുന്നോട്ടു പോവുകയാണ്. ഞാൻ വേണ്ടെന്നു വെച്ച നിരവധി തമിഴ്, മലയാളം ചിത്രങ്ങളുണ്ടായിരുന്നു. വേണ്ടെന്നു വെച്ച സിനിമകളാണ് കൂടുതൽ. അവയിൽ പലതും ഹിറ്റുകളായി മാറിയ സിനിമകളുമായിരുന്നു. പക്ഷെ, അതിലെനിക്ക് വിഷമമില്ല, കാരണം ആ സിനിമകൾ എനിക്കു വിധിച്ചിട്ടുള്ളവ ആയിരുന്നില്ല.

ചിലപ്പോൾ എന്നിലൂടെ, ഞാൻ കാരണം മറ്റുള്ളവരിലേക്ക് എത്തിയ ചിത്രമായിരിക്കണം അത്. അതിൽ അഭിനയിച്ചവരെല്ലാം മറ്റ് ഭാഷകളിലെ മുൻനിര താരങ്ങളായി മാറിയ ചരിത്രവുമുണ്ട്. ആ സിനിമകൾ അവർക്കുള്ള സിനിമകളാണെന്നു തന്നെയാണ് എനിക്കു തോന്നുന്നത്.

Also Read;
അന്യനിലെ നായിക സദ ഇപ്പോൾ ക്യാമറയ്ക്ക് മുന്നിലല്ല ; 2018ലെ ടോർച്ച് ലൈറ്റ് എന്ന എ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് ശേഷം താരം ബ്രെയ്ക്ക് എടുത്തത് ഇതിനായിരുന്നോ?

സിനിമയിൽ എനിക്ക് അർഹിച്ച അംഗീകാരം കിട്ടിയിട്ടില്ല എന്നു തോന്നിയിട്ടില്ല. ഇപ്പോഴും എന്റെ ആഗ്രഹത്തിനു വേണ്ടി പരിശ്രമിക്കുകയാണ്. ഓരോ വർഷം കൂടുന്തോറും പ്രായം മാത്രമല്ല, നമ്മുടെ പരിചയസമ്ബത്തും കൂടുകയാണ്. കഠിനാധ്വാനം കൊണ്ട് എന്റെ പരിശ്രമം കൂട്ടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കുള്ളത് എന്തായാലും എന്നിലേക്ക് വരും എന്ന ഉറച്ച വിശ്വാസമുണ്ട്.

ഒരു കാര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കാൻ താത്പര്യമില്ല. ഏതൊരു സാഹചര്യത്തെയും പോസിറ്റീവായി കണ്ട് അതിൽ നിന്ന് ഊർജ്ജം കണ്ടെത്തി മുന്നോട്ടു പോവുക എന്നതാണ് എന്റെ പോളിസി. എന്റെ പോരായ്മകൾ കണ്ടെത്തി കുറേക്കൂടി കഠിനാധ്വാനം ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. അതാണ് തുടരുന്നതെന്നും പ്രിയങ്ക പറയുന്നു.

Advertisement