Home Entertainment Celebrities

നിന്നോട് ഞാൻ ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല, കാരണം എനിക്ക് നിന്നെ ഇഷ്ടമാണെന്ന് റിയോസിനോട് ജാസ്മിൻ ; പൊട്ടിക്കരഞ്ഞ് റിയാസ് സമാധാനിപ്പിയ്ക്കാൻ പാട്‌പ്പെട്ട് ജാസ്മിൻ

369

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗബോസ് സീസൺ 4. ബിഗ് ബോസിലെ ചില ടാസ്‌ക്കുകൾ വളരെ ഗംഭീരമായി അവസാനിക്കുമ്പോൾ ചില ടാസ്‌ക്കുകൾ വലിയ വഴക്കുകൾക്കും പിണക്കങ്ങൾക്കും കാരണമാകാറുണ്ട്. ഇപ്പോൾ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടക്കുന്ന ടാസ്‌ക്കിലും ഇതേ അവസ്ഥയാണ്. ഇത്തവണ ടാസ്‌ക്കുകളിൽ പെട്ടുപോയത് റിയാസാണ്. ടാസ്‌ക്ക് ജയിക്കാൻ റിയാസ് ചെയ്ത പല കാര്യങ്ങളും മറ്റ് മത്സരാർത്ഥികളുടെ വിമർശനങ്ങൾക്ക് കാരണമാകുകയായിരുന്നു.

താൻ വളരെ അടുത്ത സുഹൃത്തായി കാണുന്ന ജാസ്മിൻ പോലും തന്നെ പിന്തുണച്ചില്ല എന്നോർത്ത് റിയാസ് പൊട്ടിക്കരഞ്ഞു. ടാസ്‌ക്കിൽ നിന്നും പുറത്തായതോടെ അതുവരെ എല്ലാവരേയും വെല്ലുവിളിച്ചു നിന്ന റിയാസ് നിയന്ത്രണം വിട്ട് തർക്കിക്കാനും ബഹളം വെയ്ക്കാനും തുടങ്ങി. ജാസ്മിൻ തള്ളിപ്പറയുമെന്ന് ഒരിയ്ക്കലും റിയാസ് പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനെ സപ്പോർട്ട് ചെയ്യാം എന്ന് അങ്ങോട്ട് ആവശ്യപ്പെട്ടപ്പോൾ ജാസ്മിൻ പറഞ്ഞത് സത്യസന്ധമായി ഞാൻ ഒറ്റയ്ക്ക് കളിച്ച് നേടിക്കോളാം എന്നാണ്. സ്വന്തമായി നേടിയെടുക്കുന്നത് മാത്രം തരാം എന്നുണ്ടെങ്കിൽ നിൽക്കാം, അല്ലെങ്കിൽ വേണ്ടെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ദിൽഷയുടെ നാണയങ്ങൾ കട്ടെടുത്തതുമായി ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങൾ ജാസ്മിൻ പറയുന്നത്.

Advertisements

ALSO READ

കല്യാണം കഴിഞ്ഞ് ചെന്നാൽ നമ്മൾ അടുക്കളയിൽ കയറുന്ന സമയത്ത് അയ്യോ വേണ്ടട്ടോ എന്ന് പറയുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ…മകൾക്ക് അഞ്ച് വയസായാൽ അവളുടെ കാര്യങ്ങളൊക്കെ നോക്കി കൂടെത്തന്നെ നിന്നോളാനാണ് അമ്മ പറഞ്ഞിട്ടുള്ളത് : മുക്ത

തന്നെ ആരും പിന്തുണയ്ക്കാത്തതിൽ ദേഷ്യപ്പെട്ട് നാണയങ്ങൾ വലിച്ചെറിഞ്ഞാണ് റിയാസ് അവിടെ നിന്ന് പോകുന്നത്. റിയാസിനെ സമാധാനിപ്പിക്കാൻ എല്ലാവരും എത്തുന്നുണ്ട്. ജാസ്മിനും തന്നെ മറ്റുള്ളവരുടെ മുന്നിൽവെച്ച് ചെറുതാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞ് റിയാസ് കരയുകയാണ്. റിയാസിന്റെ തെറ്റ് ധാരണ മാറ്റാൻ ജാസ്മിൻ ശ്രമിക്കുകയാണ്. റോബിൻ ചെയ്ത അതേ തെറ്റുതന്നെയാണ് നീയും ആവർത്തിച്ചത്. അപ്പോൾ എനിക്ക് എങ്ങനെയാണ് നിന്നെ പിന്തുണയ്ക്കാൻ പറ്റുന്നത്. എനിക്ക് അങ്ങനെ ചെയ്യാൻ പറ്റിയില്ല, എന്നും ജാസ്മിൻ പറയുന്നുണ്ട്.

ALSO READ

ക്യാൻസർ ബാധിതനായ കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് സജിൻ ; അതിന് വഴിയൊരുക്കാൻ സാധിച്ചതിൽ സന്തോഷിച്ച് അച്ചു സുഗന്ദ് : ശ്രദ്ധ നേടി കുറിപ്പ്

ഇരുവരും വളരെ സങ്കടത്തോടെ ഇരുന്നാണ് ഇക്കാര്യങ്ങൾ പറയുന്നത്. മറ്റ് മത്സരാർത്ഥികൾ ഇരുവരുടേയും സംഭാഷണം കേൾക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജാസ്മിൻ പോലും തനിക്ക് വേണ്ടി സംസാരിച്ചില്ല എന്ന് ആവർത്തിക്കുകയാണ് റിയാസ്. ഇതെല്ലാം കേൾക്കുമ്പോൾ ജാസ്മിനും വല്ലാത്ത സങ്കടത്തിലാകുകയാണ്. നിന്നോട് ഞാൻ ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല, കാരണം എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് ജാസ്മിൻ അവസാനം പറയുന്നു. എന്റെ നല്ല സുഹൃത്താണ് നീ, ഞാൻ പറഞ്ഞത് നിന്നെ വേദനിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം എന്നും ജാസ്മിൻ പറയുന്നു.

Advertisement