Home Entertainment Celebrities

വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്, നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആള് മതി ; ഗോപി സുന്ദറിന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി പാപ്പരാസികൾ

453

തെന്നിന്ത്യ മുഴുവൻ നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ ആരാധകരെ നേടിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. എന്നാൽ അടുത്തിടെ കുറച്ച് ദിവസങ്ങളായി അദ്ദേഹം സോഷ്യൽമീഡിയയിലെ ചർച്ചാവിഷയമായിരിക്കുന്നത് അദ്ദേഹമൊരുക്കിയ പാട്ടിൻറെ പേരിലല്ല. മറിച്ച് ഗോപിയും ഗായിക അമൃതയുമായി പങ്കുവെച്ച ചിത്രങ്ങളുടേയും വീഡിയോയുടേയുമൊക്കെ പേരിലാണ്. ഇപ്പോഴിതാ കുറച്ചുനാൾ മുമ്പ് ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചൊരു പോസ്റ്റ് കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ.

മലയാള സിനിമയിൽ പുതിയൊരു ഗോസിപ്പ് കഥയ്ക്ക് തുടക്കം കുറിച്ചത് അടുത്തിടെ ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ്. ഗായിക അമൃത സുരേഷിനെ മാറോട് ചേർത്ത് നിർത്തി എടുത്ത ചിത്രത്തോടൊപ്പം ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നാണ് ഗോപി കുറിച്ചിരുന്നത്. ഇതോടെ ഗോപിയും അമൃതയും തമ്മിൽ അടുപ്പത്തിലാണോ എന്ന ചർച്ചകൾ സോഷ്യൽമീഡിയയിൽ തുടങ്ങുകയായി.

Advertisements

ALSO READ

ഞാൻ പറയുന്ന വരെ നീ നിന്റെ ലൈഫിലേയ്ക്ക് മടങ്ങി പോകരുത്, ബ്ലെസ്ലിയെ നീരാളിപിടുത്തം പിടിച്ച് ദിൽഷ ; നിനക്ക് കൂട്ട് നിന്നാൽ എനിയ്ക്ക് ഒറ്റയ്ക്ക് കളിയ്ക്കാൻ കഴിയില്ലെന്ന് ബ്ലെസ്ലി

അതിന് പിന്നാലെ അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ അറിയിച്ച് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെ ഇരുവരുടേയും ഏതാനും ചിത്രങ്ങളും ഗുരുവായൂരിൽ നിന്നുമൊക്കെയുള്ള വീഡിയോകളും ഒക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചു. ഓരോ ദിവസവും ജീവിതം ആഘോഷമാക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇവർ പങ്കുവയ്ക്കുന്നുമുണ്ട്.

ഇപ്പോഴിതാ ഗോപി സുന്ദർ മുമ്പ് പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽമീഡിയയിൽ ചിലർ കുത്തിപ്പൊക്കിയിരിക്കുകയാണ്. ‘വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്. നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആള് മതി’ എന്നായിരുന്നു ഗോപി സുന്ദർ കുറച്ചുനാളുകൾക്ക് മുമ്പ് ഇൻസ്റ്റയിൽ കുറിച്ചിരുന്നത്. അന്ന് ഗോപി സുന്ദറിൻറെ പങ്കാളിയായിരുന്ന അഭയ ഹിരണ്മയിയുൾപ്പെടെ ഈ പോസ്റ്റിന് താഴെ കമൻറ് ചെയ്തിരുന്നത് ചർച്ചയായിരുന്നതാണ്.

ALSO READ

അന്ന് അമൃത പാടുമ്പോൾ ബാലയുടെ കണ്ണുകൾ നിറഞ്ഞിരുന്നു, കണ്ണീരൊളിപ്പിയ്ക്കാൻ പാട്‌പ്പെട്ട് ബാല ; വൈറലായി പഴയ വീഡിയോ

‘ഫീമെയിൽ കുക്കിനെ വേണം എന്നു പറയുമ്പോൾ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം പിന്നെ എൻറെ കുക്കിംഗ് സ്‌കിൽസിനെ കുറിച്ചും ഞാൻ പണിയെടുത്ത പോരേ എന്നുള്ള ‘സ്വാഭാവിക’സംശയവും യു.എൻ ലൊക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാൻ അറിയില്ലെങ്കിൽ തീർന്ന്’, എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അഭയ അന്ന് കമൻറ് ചെയ്തിരുന്നത്. അന്നത്തെ പോസ്റ്റും ഈ വാക്കുകളുമൊക്കെ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ് ചിലർ സോഷ്യൽമീഡിയയിൽ.

 

Advertisement