Home Entertainment

ഷഫ്‌നയും അഞ്ജലിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് തുറന്നു പറഞ്ഞ് ശിവേട്ടൻ, അന്തംവിട്ട് ആരാധകർ

452

മിനിസ്‌ക്രീൻ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ സജിൻ ടിപി. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി വേറിട്ട അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. പ്രശസ്ത സിനിമാ സീരിയൽ നടി ഷഫ്നയുടെ ഭർത്താവ് കൂടിയാണ് സജിൻ ടിപി.

നേരത്തെ പ്ലസ് ടു എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്ത് പ്രണയത്തിലായ ഇരുവരും ഒളിച്ചോടി പോയി വാവഹം കഴിക്കുക ആയിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ പങ്കെടുക്കവെ സീരിയലിലെ ഭാര്യയെയും റിയൽ ലൈഫിലെ ഭാര്യയെയും തമ്മിൽ താരതമ്യം ചെയ്യാമോ എന്ന അവതാരകയുടെ ചോദ്യത്തിന് സജിൻ ടിപി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Advertisements

റിയൽ ലൈഫിലെ ഭാര്യ വളരെ ബോൾഡാണ്. എന്നാൽ സീരിയൽ ഭാര്യ അങ്ങനെ അല്ല. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നതെന്ന് സജിൻ ടിപി എടുത്തു പറയുന്നുണ്ട്. ഷഫ്‌ന വളരെ മോഡേൺ ചിന്താഗതി ഉള്ള ആളാണ്. എനിക്ക് വളരെ കംഫർട്ടബിൾ.

Also Read
വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്, നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആള് മതി ; ഗോപി സുന്ദറിന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി പാപ്പരാസികൾ

ഏത് സാഹചര്യത്തിലും എവിടേക്ക് വേണമെങ്കിലും ഒറ്റക്ക് സഞ്ചരിക്കാൻ ഒക്കെയുള്ള ധൈര്യം ഷഫ്നക്കുണ്ട്. എന്നാൽ സാന്ത്വനത്തിലെ ഭാര്യ അങ്ങനെ അല്ല. ഇപ്പോൾ തന്നെ എനിക്ക് സാന്ത്വനത്തിന്റെ ഷൂട്ട് ഏതാണ്ട് പതിനഞ്ച് ദിവസമാണ്. അതിന് ശേഷമുള്ള പതിനഞ്ച് ദിവസമാണ് ഷഫ്‌നക്ക് അയാൾ ചെയ്യുന്ന തെലുങ്ക് സീരിയലിന്റെ ഷൂട്ട്.

ഷൂട്ട് കഴിഞ്ഞാൽ ഷഫ്ന നേരെ തിരുവനന്തപുരത്തേക്ക് വരും. അങ്ങനെയാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതം. അതേ സമയം സാന്ത്വനത്തിലെ അഞ്ജലിയെ പോലെയുള്ള ഒരാളായിരുന്നു ഷഫ്‌നയെങ്കിൽ വിവാഹം ചെയ്യുമായിരുന്നോ
എന്നും അവതാരക ചോദിച്ചിരുന്നു.

ആ ചോദ്യത്തിന് നോ എന്നായിരുന്നു സജിന്റെ ഉത്തരം. എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന ആളാണ് ഷഫ്‌ന, എന്റെ ഫ്രണ്ട്‌സിനെകാൾ കൂടുതൽ ഞാൻ ട്രിപ്പ് പോയിരിക്കുന്നത് ഷഫ്‌നക്ക് ഒപ്പമാണ്. അത്രക്കും കംഫർട്ടബിളാണ് ഷഫ്ന.

അതേ സമയം സീരയലുകൾക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് നടി ഷഫ്ന. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥ പറയുമ്പോൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ശ്രീനിവാസന്റെ മുത്ത മകളായി അഭിനയിച്ച ഷഫ്‌ന അന്ന് ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോൾ മിനി സ്‌ക്രീൻ സീരിയലുകളിൽ ശ്രദ്ധ കൊടുത്തിരിക്കുന്ന ഷഫ്‌ന അവസാനം അഭിനയിച്ച് സിനമാ ഫഹദ് ഫാസിലിന്റെ ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ആയിരുന്നു.

Also Read
എന്റെ ചേട്ടാ നിങ്ങളും… തീർച്ചയായും എന്ന് ഷമ്മി തിലകൻ ; ‘റിയൽ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ടെന്ന് റോബിന്റെ പുറത്താക്കലിനെ കുറിച്ച് പോസ്റ്റിട്ട താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Advertisement