Home Entertainment Celebrities

അങ്ങനെ ആകാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ദയവായി അകലം പാലിച്ച് നിൽക്കൂ; തുറന്ന് പറഞ്ഞ് നടി ദീപ തോമസ്

1670

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ദീപ തോമസ്. കരിക്ക് വെബ് സീരീസിലൂടെയാണ് ദീപ തോമസ് പ്രേക്ഷക ശ്രദ്ധ നേടിയത്. തുടർന്ന് ഹോം എന്ന സിനിമയിലൂടെ സിനിമ നടി എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോകളായും വീഡിയോകളായും തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.

ഏറ്റവും ഒടുവിൽ പങ്കുവച്ച ഫോട്ടോയും, അതിന് നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ വൈറലാവുന്നത്. നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രവും ക്യാപ്ഷനും ഇത്തരത്തിൽ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.

Advertisements

ഹേയ് ലോകമേ എനിക്ക് ചുറ്റുമുള്ള, ദയയുള്ളതും വ്യാജമല്ലാത്തതുമായ നല്ല ആത്മാക്കളെ, ആളുകളെ എനിക്കാവശ്യമുണ്ട്. നിങ്ങൾക്ക് അങ്ങനെ ആകാൻ കഴിയുന്നില്ല എന്നുണ്ടെങ്കിൽ ദയവായി അകലം പാലിച്ച് നിൽക്കേണ്ടതാണ് എന്നാണ് ദീപയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

Also Read
എന്നേയും റോബിൻ ചതിച്ചു, നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല അവൻ, വമ്പൻ ട്വിസ്റ്റുമായി നടൻ മനോജ് നായർ

കരിക്ക് ടീമിന്റെ റോക്ക് പേപ്പർ സിസർ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയർ തുടങ്ങുന്നത്. അതോടൊപ്പം ഇൻസ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകർ പെട്ടന്ന് വളരുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വയറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

ചിത്രത്തിൽ ജൂനിയർ ഡോക്ടറായിരുന്നു. ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്ന ചിത്രത്തിൽ ക്വയർ പാട്ടുകാരിയായി എത്തി. മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ സൂപ്പർതാരം ആകാഷ് മേനോന്റെ കാമുകിയായി എത്തുന്നത് ദീപയാണ്.

കരിയറിൽ ദീപ തോമസ് എന്ന നടിയ്ക്ക് ബ്രേക്ക് നൽകിയത് ഹോം എന്ന ചിത്രമാണ്. ആന്റണി ഒലിവർ ട്വിസ്റ്റ് എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ നായികയായ പ്രിയ എന്ന റോളിലാണ് ദീപ വന്നത്. ഇപ്പോൾ സിനിമയിൽ കാലുറപ്പിയ്ക്കുന്ന തിരക്കിലാണ് കോഴിക്കോട് സ്വദേശിനിയായ ദീപ തോമസ്.

Also Read
തലകറങ്ങി വീണതിന്റെ പേരിൽ വിവാദം; അന്ന് തന്നെ അവർ ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി; നയൻതാര പറഞ്ഞതിങ്ങനെ

Advertisement