ഒന്ന് ബി പോസിറ്റീവ് ആയിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്, തന്റെ എസ്എസ്എൽസി പരീക്ഷ ഫലം പങ്കുവെച്ച് മീനാക്ഷി, കൈയ്യടിച്ച് ആരാധകർ

423

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.

മീനൂട്ടി എന്ന് മലയാളികൾ സ്നേഹത്തോടെ വിളിയ്ക്കുന്ന താരം ടോപ് സിംഗർ വേദിയിൽ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങളോട് ബ ബ ബെ അടിയ്ക്കുന്നത് ഒക്കെ രസകരമായ കാഴ്ചയാണ്. എന്നാൽ ആ തമാശയ്ക്കപ്പുറം നല്ല പഠിപ്പിസ്റ്റ് കൂടെയാണ് മീനാക്ഷി എന്ന് ഇപ്പോൾ തെളിയിച്ചിരിയ്ക്കുകയാണ്.

Advertisements

ഇപ്പോഴിതാ മീനാക്ഷി തന്റെ എസ്എസ്എൽസി പരീക്ഷ ഫലം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മീനാക്ഷി കരസ്ഥമാക്കിയിരിക്കുന്നത്. രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പരീക്ഷ ഫലം പങ്കുവെച്ചിരിക്കുന്നത്. ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ് എന്നാണ് കുറിച്ചിരിക്കുന്നത്.

Also Read
അങ്ങനെ ആകാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ദയവായി അകലം പാലിച്ച് നിൽക്കൂ; തുറന്ന് പറഞ്ഞ് നടി ദീപ തോമസ്

മീനാക്ഷിക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫിസിക്സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.

രണ്ടാം വയസിലാണ് മീനാക്ഷി അഭിനയലോകത്തേക്ക് എത്തിയത്. സ്‌കൂളിൽ പോകുന്നതു പോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മിനി സ്‌ക്രീനിൽ അവതാരകയായും മീനാക്ഷി എത്തുന്നുണ്ട്.

വൺ ബൈ ടു എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മീനാക്ഷി ശ്രദ്ധിയ്ക്കപ്പെട്ടത് അമർ അക്ബർ എന്ന ചിത്രത്തിലെ പാത്തു എന്ന വേഷത്തിലൂടെയാണ്. ഒപ്പം, മോഹൻലാൽ പോലുള്ള സിനിമകളിലും എത്തി. പക്ഷെ കുടുംബ പ്രേക്ഷകർ മീനൂട്ടിയെ അടുത്തറിഞ്ഞത് ടോപ്പ് സിംഗറിലൂടെയാണ്.

Also Read
എന്നേയും റോബിൻ ചതിച്ചു, നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല അവൻ, വമ്പൻ ട്വിസ്റ്റുമായി നടൻ മനോജ് നായർ

Advertisement