ഇതൊന്നും അവൾ അർഹിക്കുന്നില്ല, അവളുമായി ബ്രേക്കപ്പ് ആവാമെന്ന് തീരുമാനിച്ചു, തന്റെ ലെസ്ബിയൻ പങ്കാളി മോണിക്കയുമായി പിരിയുകയാണെന്ന് ജാസ്മിൻ മൂസ, കാരണവും വെളിപ്പെടുത്തി താരം

970

ജാസ്മിൻ എം മൂസ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് ബിഗ് ബോസ് മലയാളം നാലാം സേീസണിലൂടെയാണ്. വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന ജാസ്മിൻ ഷോ യിൽ നിന്നും സ്വയം ഇറങ്ങി പോവുകയായിരുന്നു ചെയ്തത്.

നിലപാടുകളിൽ ഉറച്ച് നിന്നതിന് ജാസ്മിന് വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. അതേ സമയം താനൊരു ലെസ്ബിയൻ ണെന്ന് വെളിപ്പെടുത്തിയ ജാസ്മിൻ പങ്കാളി മോണിക്കയെ കുറിച്ചും ഷോയിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. മോണിക്കയുടെ കൂടെയുള്ള ജീവിതത്തെ കുറിച്ച് ജാസ്മിൻ ധാരാളം സംസാരിച്ചിരുന്നു.

Advertisements

എന്നാൽ ഇപ്പോഴിതാ അവരുമായി വേർപിരിഞ്ഞെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് താരം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണവും താരം വെളിപ്പെടുത്തിയത്.

എന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങൾ പങ്കു വെക്കാനുണ്ടെന്ന് പറഞ്ഞാണ് ജാസ്മിൻ വീഡിയോയുമായി എത്തിയത്. നിങ്ങൾക്ക് എല്ലാവർക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേൾഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക്ക എന്റെ പങ്കാളിയുമാണ്.

Also Read
ഒന്ന് ബി പോസിറ്റീവ് ആയിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്, തന്റെ എസ്എസ്എൽസി പരീക്ഷ ഫലം പങ്കുവെച്ച് മീനാക്ഷി, കൈയ്യടിച്ച് ആരാധകർ

ഞാൻ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാൻ ഷോ യിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു. ഞങ്ങൾ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്.

കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബർ ബുള്ളിങ്ങും അ ക്ര മ ണ ങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ വന്നത് കൊണ്ട് ഞാൻ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാർട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്.

അത് അവൾ അർഹിക്കുന്നത് അല്ല. ബിഗ് ബോസിൽ നിന്നും വന്നപ്പോൾ ഞാൻ ഇമോഷണലിയും മാനസികയുമായും തകർന്നു. ഈ സാഹചര്യത്തിൽ മോണിക്കയുമായി തുടർന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അർഹത അവൾക്കുണ്ട്.

എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാൻ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവൾ അർഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാൻ തീരുമാനിച്ചു. ഇത് പൊതുജനത്തിന് മുന്നിൽ പറയാൻ കാരണമുണ്ട്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുൻപ് ഞങ്ങളുടെ മാത്രം കാര്യമായിരുന്നു ഇത്.

Also Read
എന്നേയും റോബിൻ ചതിച്ചു, നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല അവൻ, വമ്പൻ ട്വിസ്റ്റുമായി നടൻ മനോജ് നായർ

പക്ഷേ അതിന് ശേഷം എന്ത് പറഞ്ഞാലും ചെയ്താലും അതൊക്കെ ന്യൂസ് ആയിട്ടാണ് വരുന്നത്. ആ സഹാചര്യത്തിലാണ് നിൽക്കുന്നത്. അതുകൊണ്ടാണ് വെളിപ്പെടുത്തിയത്. ഞങ്ങളുടെ ബന്ധം അധികം മുന്നോട്ട് പോവില്ലെന്ന് എനിക്കറിയാം. നമ്മൾ ഒരു റിലേഷൻഷിപ്പിൽ ആവുമ്പോൾ എല്ലാ തരത്തിലും ആ പങ്കാളിയ്ക്ക് സാന്നിധ്യം കൊടുക്കണം.

മെന്റലി, ഇമോഷണലി, ഫിസിക്കലി, എല്ലാം വേണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാൻ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓർമ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ടെന്നും ജാസ്മിൻ മൂസ വ്യക്തമാക്കുന്നു.

Advertisement