ഇങ്ങനെയാവണം പോലിസ്: ദുരൂഹ സാഹചര്യത്തില്‍ പ്രവാസി യുവതി മരിച്ച സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി വീണ്ടും താരമായി ദുബായ് പോലീസ്

23

ദുബായ് : 24 മണിക്കൂറിനുള്ളില്‍ പ്രവാസി യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പരിഹരിച്ച് ദുബായ് പോലീസ്. എത്യോപ്യന്‍ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ പാകിസ്താന്‍ പൗരനെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കുടുക്കിയത്.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പാക് പൗരന്‍ എത്യോപ്യന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നത്. അല്‍ ബര്‍ഹയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ആഫ്രിക്കന്‍ യുവതിയുടെ മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടാണ് ആദ്യം ലഭിച്ചതെന്ന് ദുബായ് പോലീസ് ക്രിമിനല്‍ അഫേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് പറഞ്ഞു.

Advertisements

ഫ്ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്തേയ്ക്ക് പോലീസ് എത്തിയത്. രണ്ടാം നിലയില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് ഇന്ത്യക്കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചു. പോലീസ് സംഘം ഫ്ളാറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ യുവതിയുടെ അഴുകിയ നിലയിലുള്ള മതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് ഏതാനും ദിവസം പഴക്കമുണ്ടെന്നും തിരിച്ചറിഞ്ഞുവെന്നും ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയതാണെന്നും വ്യക്തമായി. യുവതിക്ക് അല്‍ ഐനില്‍ താമസിക്കുന്ന പാക് പൗരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ ഇയാളെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി്യെ പരിചയമുണ്ടെന്നും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബായില്‍ വന്നിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ഏതാനും മാസം മുന്‍പാണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രതി സമ്മതിച്ചു. ഇതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയായിരുന്നു.

സംഭവ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതി യുവതിയുടെ ഫ്ളാറ്റില്‍ എത്തുകയും രണ്ടു തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ഫലമായി 200 ദിര്‍ഹം നല്‍കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി.

യുവതിയുടെ കൈവശമുണ്ടായിരുന്ന 450 ദിര്‍ഹം, രണ്ടു മൊബൈല്‍ ഫോണുകള്‍, പ്രതി നല്‍കിയ പണം എന്നിവ മോഷ്ടിച്ച് പാക്ക് പൗരന്‍ ഫ്ളാറ്റില്‍ നിന്നും പുറത്തു കടന്നു. ഫ്ളാറ്റ് അടച്ച ശേഷം ഇയാള്‍ തൊട്ടടുത്ത പാര്‍ക്കിലാണ് ഉറങ്ങിയത്. രാവിലെ യുവതിയുടെ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയും ഫോണ്‍ വില്‍ക്കുകയും ഈ പണവുമായി അല്‍ ഐനിലേയ്ക്ക് തിരികെ പോകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്

Advertisement