കൊട്ടാരക്കരയില്‍ അധ്യാപകനായ വൈദികന്‍ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ഇയാള്‍ ഇതിന് മുമ്പും പെണ്‍കുട്ടികളെ പീഡിപ്പിച്ചരുന്നതായി പരാതി, വൈദികനെ സസ്പെന്റു ചെയ്തു

15

കൊല്ലം: വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. കൊട്ടാരക്കാരയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ വൈദികനാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ സമരവുമായി പ്രതിഷേധത്തിനിറങ്ങിയതോടെ വൈദികനെ സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്റു ചെയ്തു.

പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ ഫാ.ഷിബു ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. ഈ വൈദികനെതിരെ മുന്‍പും പല വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിട്ടുണ്ടെന്നും അപ്പോഴെല്ലാം മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പരാതി വലിച്ചുകീറി കളയുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Advertisements

വര്‍ഷങ്ങളായി ഈ വൈദികന്‍ പല വിദ്യാര്‍ത്ഥിനികളോടും മോശമായി പെരുമാറിയിട്ടുണ്ട്. വൈദികനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി നിയമനടപടി സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

Advertisement