ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവിനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി, 35 കാരി ഈ കടുംകൈ ചെയ്തത് കാമുകന് ഒപ്പം ജീവിക്കാന്‍

9

വെമുലവാഡ: പ്രവാസിയായ ഭര്‍ത്താവിനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ വെമുലവാഡയിലാണ് ക്രൂരമായ നരഹത്യ നടന്നത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് യുവതി ഈ കടുംകൈ ചെയ്തത്. ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ ബന്ദി ബാലയ്യ എന്ന 39 കാരനാണ് കൊല്ലപ്പെട്ടത്. 35 കാരിയായ നരസവ്വയാണ് കത്തി ഉപയോഗിച്ച് ഇയാളുടെ കഴുത്തറുത്തത്.

ജനുവരി 8 തിങ്കളാഴ്ചയായിരുന്നു ക്രൂരമായ കൊലപാതകം.സംഭവം ഇങ്ങനെ. വര്‍ഷങ്ങളായി ദുബായില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാലയ്യ.എന്നാല്‍ ഭാര്യ നരസവ്വ അതേ നാട്ടുകാരനായ മറ്റൊരാളുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. 20 ദിവസങ്ങള്‍ക്ക് മുന്‍പ് ബാലയ്യ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി. ഇനി ദുബായിയിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് ഇയാള്‍ കുടുംബത്തെ അറിയിച്ചു.

Advertisements

ദുബായിയിലെ ജോലി സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണെന്നും നാട്ടില്‍ തന്നെ എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാമെന്നുമായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ ഇതറിഞ്ഞതോടെ ബാലയ്യയെ കൊല്ലാന്‍ നരസവ്വ പദ്ധതിയിട്ടു.തുടര്‍ന്ന് ഭര്‍ത്താവിനെ സമീപിച്ച് തന്നെ വെമുലവാഡ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ബാലയ്യ ഭാര്യയെയും കൂട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 8 ഉം 7 ഉം വയസ്സുള്ള മക്കളെ വീട്ടില്‍ തന്നെ ഇരുത്താന്‍ നരസവ്വ പ്രത്യേകം ശ്രദ്ധിയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും രാജരാജേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. എന്നാല്‍ ഇവര്‍ക്ക് മുറി ലഭിക്കാത്തതിനാല്‍ രാത്രി ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് തന്നെ ഇവര്‍ കിടന്നു. എന്നാല്‍ ബാലയ്യ നല്ല ഉറക്കത്തിലേക്ക് വഴുതിയതോടെ നരസവ്വ കയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് അയാളുടെ കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് ബാലയ്യ രക്തം വാര്‍ന്ന് കൊല്ലപ്പെട്ടു. ക്ഷേത്രദര്‍ശനത്തിന് എത്തിയവരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ പൊലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് കത്തിയും ബാഗും ഒരു മൊബൈലും നരസവ്വയുടെ ചെരിപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നരസവ്വയെ പിടികൂടുകയായിരുന്നു.

Advertisement