ആരും ഇല്ലാത്ത മുറിയില്‍ കയറി വാട്‌സ് ആപ്പ് കോളില്‍ വരണം, വയറുകാണിക്കണം, അടിവസ്ത്രങ്ങള്‍ മാറ്റി ടീ ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കണം: ജോലിക്കുള്ള ഇന്റര്‍വ്യു എന്നു പറഞ്ഞു വിളിച്ച കമ്പനിയിലെ ഉദ്യോഗസ്ഥന്റെ ഞെട്ടിപ്പിക്കുന്ന ആവശ്യം വെളിപ്പെടുത്തി പെണ്‍കുട്ടി

28

ചെന്നൈ: പല വന്‍കിട കമ്പനികളും സങ്കേതികവിദ്യ വികസിച്ചതോടെ അവരുടെ കമ്പനികളിലേക്ക് ജോലിക്കുള്ള അഭിമുഖങ്ങള്‍ ഫോണില്‍ കൂടി നടത്താറുണ്ട്. എന്നാല്‍ ഇത്തരം അഭിമുഖങ്ങളില്‍ ചതിക്കുഴികളും ഉണ്ട് എന്ന് ഒരു പെണ്‍കുട്ടി സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നു. തനിക്കുണ്ടായ അനുഭവം ഒരോ പെണ്‍കുട്ടികള്‍ക്കും ഉള്ള മുന്നറിയിപ്പു കൂടിയാണ് എന്നു ചെന്നൈ സ്വദേശിനിയായ നമ്യ പറയുന്നു. ബുദ്ധിപരമായി നീങ്ങിയതു കൊണ്ടാണു താന്‍ ചതിക്കുഴികളില്‍ പെടാതിരുന്നത്.

ജോലിക്കു വേണ്ടി അഭിമുഖത്തിനു വിളിച്ചയാളുടെ ചതിക്കുഴിയില്‍ പെടാതെ തന്ത്രപൂര്‍വം രക്ഷപെട്ട തന്റെ അനുഭവം ഇവര്‍ ഫേസ്ബുക്കില്‍ കൂടിയാണു പങ്കുവച്ചത്. വിളിച്ചയാളുടെ സംസാരരീതി തുടക്കം മുതലേ നല്ലതല്ല എന്നു തിരിച്ചറിഞ്ഞ് ഇവര്‍ കോള്‍ റെക്കേര്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഫ്രാന്‍സില്‍ നിന്നാണു വിളിക്കുന്നത് എന്നു പറഞ്ഞായിരുന്നു ആദ്യം കോള്‍ വന്നത്. അവര്‍ ആദ്യം ഉയരം ഭാരം എന്നിവ ചോദിച്ചു. ഇതു പറഞ്ഞതിനു ശേഷം നെഞ്ചളവും അരയളവും ചോദിക്കുകയായിരുന്നു. കാര്യങ്ങള്‍ ശരിയല്ല എന്നു തിരിച്ചറിഞ്ഞ ഇവ കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.

Advertisements

പിന്നീട് വിളിച്ചു ഒരു മുറിയില്‍ തിനിച്ചു വീഡിയോ കോള്‍ വരാന്‍ ആവശ്യപ്പെടുകയും അവിടെ വച്ചു വിളിച്ചയാള്‍ ഉയരം കാണണം എന്നു പറയുകയും ചെയ്തു. മാത്രമല്ല ശരീരത്തിലേ ടാറ്റു, വയര്‍ എന്നിവ കാണണം എന്ന ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങള്‍ ഊരിമാറ്റി ടീ ഷാര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കാനും വിളിച്ചയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്ത്രപൂര്‍വ്വം ഇവര്‍ ഇതില്‍ നിന്ന് രക്ഷപ്പെട്ടു കോള്‍ കട്ട് ചെയ്ത ശേഷം വിവരം ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി പങ്കുവച്ചു.

നമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Advertisement