തമിഴകത്തിന്റെ സ്വന്തം നടൻ ചിയാൻ വിക്രത്തിനു ഈയടുത്ത് ഹോളിവുഡ് ചിത്രത്തിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, അവസരം താരം നിഷേധിച്ചത് വലിയ വാർത്തയായിരുന്നു.
ഏതൊരു നടനും ആഗ്രഹിക്കുന്നതാണ് ഒരു ഹോളിവുഡ് ചിത്രമെന്നും അത് ലഭിച്ചിട്ടും വിക്രം എന്തിനാണ് വേണ്ടെന്ന് വെച്ചതെന്നും ചോദ്യങ്ങളുയർന്നിരുന്നു.
Advertisements
  
ഇപ്പോഴിതാ അത്തരമൊരു അവസരം വേണ്ടെന്ന് വെച്ചതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിക്രം.
അഭിനയ പ്രാധാന്യമില്ലാത്ത, താരതമ്യേന ചെറുതുമായ വേഷമായിരുന്നു തനിക്ക് അവർ നൽകാനിരുന്നതെന്നാണ് താരം പറയുന്നത്. അതോടെയാണ് താൻ നോ പറഞ്ഞതെന്നാണ് വിക്രം പറയുന്നത്.
പുതിയ ചിത്രമായ കടരം കൊണ്ടാനുമായാണ് വിക്രം ഇനി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ജൂലൈ 19ന് ചിത്രം തീയേറ്ററുകളിലെത്തും. വിമൽ സംവിധാനം ചെയ്യുന്ന കർണ്ണനിലും വിക്രമാണ് പ്രധാനവേഷം ചെയ്യുന്നത്.
Advertisement 
  
        
            








