ഏറ്റവും അടുത്ത കൂട്ടുകാരികളെ പരിചയപ്പെടുത്തി നമിത പ്രമോദ്: മുഖം മറച്ച് നിൽക്കുന്ന ആളെ തിരിച്ചറിഞ്ഞ ആരാധകർക്ക് അമ്പരപ്പ്

20

നടി നമിത പ്രമോദ് ഏറ്റവും അടുത്ത സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടായാണ് ഇപ്പോൾ സാമൂഹ്യമാധ്യമത്തിൽ വൈറൽ. എന്താണ് ആ സുഹ്യത്തുക്കൾക്ക് ഇത്ര പ്രത്യേകത? ആരാണ് അവർ? കൂട്ടത്തിൽ ഒരാൾ നടൻ നാദിർഷയുടെ മകൾ ആയിഷയാണ്.

മറ്റേയാൾ മൊബൈൽ കൊണ്ട് മുഖം മറച്ചിരിക്കുകയാണ്. ഇത് ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷിയാണെന്ന് ആരാധകർ പറയുന്നു. ബെസ്റ്റ് ഫ്രണ്ട്‌സ് ഫോർഎവർ എന്ന അടിക്കുറിപ്പിലാണ് നമിത പോസ്റ്റിട്ടിരിക്കുന്നത്.

Advertisements

കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. കൂട്ടുകാരികൾ മറ്റാരുമല്ല, ഒരാൾ നാദിർഷയുടെ മകൾ ആയിഷയും മറ്റേയാൾ ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷിയുമാണ്.

എന്നാൽ ചിത്രത്തിൽ ഫോട്ടോ എടുക്കുന്ന മീനാക്ഷിയുടെ മുഖം മൊബൈലിൽ മറഞ്ഞാണ് ഇരിക്കുന്നത്. പക്ഷെ മീനാക്ഷിയേയും ആയിഷയേയും നമിത ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്തതു വഴി എളുപ്പത്തിൽ മറ്റുള്ളവർ കണ്ടെത്തിയിട്ടുണ്ട്.

സമീപ കാലത്ത് മീനാക്ഷിയുടേയും ആയിഷയുടേയും ഡബ്‌സ്മാഷ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിന്റെ കിങ് ലിയർ, കല്ല്യാണരാമൻ, മൈ ബോസ് എന്നീ സിനിമകളിലെയും ദുൽഖർ സൽമാന്റെ ബാംഗ്ലൂർ ഡെയിസിലെ ഡയലോഗും ഡബ്‌സ്മാഷിൽ ഉൾപ്പെടുത്തിയായിരുന്നു ഡബ്‌സ്മാഷ്.

Advertisement