തന്റെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ ആളിനെ നടി ആശ ശരത്ത് കായികമായി കൈകാര്യം ചെയ്തത് ഇങ്ങനെ

26

ഒട്ടേറെ ശക്തമായ കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച താരമാണ് ആശ ശരത്ത്. എന്നാൽ സിനിമയിലെ തന്റെ കഥാപാത്രങ്ങളിൽ മാത്രമല്ല ജീവിതത്തിലും ഒരൽപ്പം ബോൾഡാണ് താനെന്ന് ആശ ശരത്ത് പല സന്ദർഭങ്ങളിലും തെളിയിച്ചിട്ടുണ്ട്.

ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരം ഒരു സംഭവം ആശ ശരത്ത് വെളിപ്പെടുത്തിയത്. അസുഖകരമായ എന്ത് സമീപനം ഉണ്ടാലും അതിനെതിരെ പ്രതികരക്കണം എന്ന് തന്നെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ പഠിപ്പിച്ചിട്ടുണ്ട്.

Advertisements

അതു കൊണ്ട് തന്നെ അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്നും തനിക്ക് നന്നായി അറിയാം ആശാ ശരത്ത് പറയുന്നു. ഒരിക്കൽ തന്റെ ഡാൻസ് ക്ലാസിലെ ഒരു വിദ്യാർത്ഥിനിയോട് അവൾക്ക് പരിചയമുള്ള ഒരാൾ വളരെ മോശമായ രീതിയിൽ പെരുമാറുകയുണ്ടായി. ക്ലാസിൽ എത്തുമ്പോൾ ആ കുട്ടി വളരെ ഡൾ ആയി ഇരിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.

ഉടനെ തന്നെ അന്വേഷിച്ചിറങ്ങി. അയാളുടെ ഫൽറ്റിലെത്തി. കാര്യം പറഞ്ഞ ശേഷം അയാളുടെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചു. ദുബായിയിൽ വെച്ചാണ് സംഭവം. കൂടെ പോലീസിൽ പരാതിപ്പെട്ട് അയാൾക്ക് തക്ക ശിക്ഷ മേടിച്ച് നൽകുകയും ചെയ്തു. പെൺകുട്ടികൾ പ്രതികരിക്കാതെ ഭയന്ന് ഇരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ആശ ശരത്ത് കൂട്ടിച്ചേർത്തു.

Advertisement