ദോശ ഉണ്ടാക്കിയ കഥയ്ക്ക് പിന്നാലെ കട്ടൻകാപ്പിയുടെ കഥ; സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാം ഭാഗം വരുന്നു

18

ആഷിക് അബുവിന്റെ സംവിധാനത്തിൽ ലാലും ബാബുരാജും ആസിഫ് അലിയും ശ്വേതാമേനോനും മൈഥിലിയും തകർത്തഭിനയിച്ച സാൾട്ട് ആൻഡ് പെപ്പർ മലയാളികളെ അമ്പരിപ്പിച്ച സിനിമയായിരുന്നു.

വൻ വിജയം ആയിരുന്നു ഭക്ഷണം ഒരു പ്രധാന കഥാപാത്രമായി എത്തി വിസ്മയിപ്പിച്ച ഈ ചിത്രം നേടിയത്.

Advertisements

അന്ന് ദോശയായിരുന്നു താരമെങ്കിൽ ഇപ്പോൾ സാൾട്ട് ആൻഡ് പെപ്പർ ടീം കട്ടൻകാപ്പിയുമായി എത്തുകയാണ്.

സാൾട്ട് ആൻഡ് പെപ്പറിന്റെ തുടർഭാഗമായി ബ്ലാക്ക് കോഫി വരുന്നു. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്ലൈൻ.

രണ്ടാം ഭാഗം ബാബുരാജാണ് സംവിധാനം ചെയ്യുന്നത്. കുക്ക് ബാബു എന്ന കഥാപാത്രമായി തന്നെ ബാബുരാജ് രണ്ടാം ഭാഗത്തിലും ഉണ്ടാകും.

ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെയാണ് ഒരുക്കുന്നത്. സോൾട്ട് ആൻഡ് പെപ്പർ ഒരുക്കിയ ആഷിക്ക് അബു ചിത്രത്തിൽ അതിഥിതാരമായി എത്തുന്നു.

കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണൻ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്.

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ളാറ്റിലെ
പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്.

സിനിമയുടെ ചിത്രീകരണം ജൂൺ 25 ന് ആരംഭിക്കും. ആദ്യഭാഗത്ത് പ്രധാന വേഷത്തിലെത്തിയ ആസിഫ് അലി ഈ സിനിമയിൽ ഉണ്ടോയെന്ന കാര്യം അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

Advertisement