ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്, ഇവൾക്ക് നമ്മൾ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ, എലീന പടിയ്ക്കലിന് പണികൊടിത്ത് ജിഷിൻ മോഹൻ

120963

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ എലീന പടിക്കലും കാമുകൻ രോഹിത്തും കഴിഞ്ഞ ആഴ്ച ആയിരുന്നു വിവാതിരയാത്. ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന എലീനയും കാമുകൻ രോഹിത് പ്രദീപും ആഗസ്റ്റ് മുപ്പതിനായിരുന്നു വിവാഹിതരായത്.

ജനുവരിയിൽ വിവാഹനിശ്ചയം തിരുവനന്തപുരത്ത് വെച്ച് നടത്തിയതിന് ശേഷം കല്യാണം കോഴിക്കോട് വെച്ചായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അടിച്ച് പൊളിച്ചൊരു വിവാഹമായിരുന്നു എലീനയുടേത്. വിവാഹത്തിന്റെ തലേദിവസം മധുരംവെപ്പ് നടത്തുകയും അതിൽ ഡാൻസും പാട്ടുമൊക്കെയായി വലിയൊരു ആഘോഷമായിരുന്നു. സഹപ്രവർത്തകരായ താരങ്ങളും ഇതിൽ പങ്കെടുത്തിരുന്നു.

Advertisements

ഇപ്പോഴിതാ എലീനയ്ക്കും രോഹിത്തിനും ആശംസകൾ അറിയിക്കുന്നതിനൊപ്പം കിടിലനൊരു ട്രോൾ വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സീരിയൽ നടൻ ജിഷൻ മോഹൻ. വിശക്കുമ്പോൾ കഴിക്കുന്നതാണ് കല്യാണം എന്ന എലീനയുടെ മാസ് ഡയലോഗിനൊപ്പം തലേദിവസത്തെ പരിപാടികളുടെ ദൃശ്യങ്ങൾ കൂടി എഡിറ്റ് ചെയ്തിട്ടാണ് ജിഷിൻ എത്തിയിരിക്കുന്നത്.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

വീഡിയോയ്ക്ക് താഴെ എഴുതിയ കുറിപ്പിൽ കല്യാണത്തിന് പോയ വിശേഷങ്ങളും താരം സൂചിപ്പിച്ചിട്ടുണ്ട്. എലീന പടിക്കലിന്റെ കല്യാണം. കല്യാണമാണെന്നുള്ള അഹങ്കാരമൊന്നും അവൾക്കില്ല കേട്ടോ. ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ് I like her attittude. തലേ ദിവസം മധുരം വെപ്പിന് തന്നെ ഞാനടക്കം, സെലിബ്രിറ്റി കിച്ചൻ മാജിക്കിന്റെ എല്ലാവരും കെട്ടിപ്പെറുക്കി പോയിരുന്നു.

രാജ് കലേഷ് ഒക്കെ അർമാദിക്കുവായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ കാരണം അവരൊന്നും പിറ്റേ ദിവസത്തെ കല്യാണത്തിന് പങ്കെടുത്തില്ല (ആള് കൂടുതലാകുന്നത് കാരണം) എന്നാണ് ജിഷിൻ പറയുന്നത്. പക്ഷേ താൻ വിവാഹത്തിന് പങ്കെടുത്തതിന്റെ കാരണം കൂടി താരം സൂചിപ്പിച്ചു. എനിക്ക് പിന്നെ ഒരു ഉളുപ്പും ഇല്ലാത്തത് കൊണ്ട് പിറ്റേ ദിവസം കല്യാണത്തിനും പോയി.

വീട്ടിൽ വന്ന് വീഡിയോസ് നോക്കിയപ്പോൾ എല്ലാം ഒന്നിച്ച് വെട്ടിക്കൂട്ടി ഇങ്ങനെ വോയിസ് ആഡ് ചെയ്ത് ഇടാമെന്നു കരുതി. മ്മള് പിന്നെ കല്യാണത്തിന് പോയാലും അവിടെ ഒരു ട്രോൾ ഉണ്ടാക്കണമല്ലോ. ഇവൾക്ക് നമ്മൾ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ. എന്തൊക്കെ ആയാലും മ്മടെ എലീന അല്ലേ? കണ്ടിട്ട് അഭിപ്രായങ്ങൾ വാരിക്കോരി ചൊരിയൂ. നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം എന്നുമാണ് സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ ജിഷൻ പറയുന്നത്.

എന്റെ പൊന്നേ, വീടിനുള്ളിൽ നിന്നുള്ള ട്രോളായി പോയി. വേറെ ലെവൽ. സൂപ്പർ എന്നുമാണ് ജിഷിന്റെ പോസ്റ്റിന് താഴെ എലീന കമന്റിട്ടിരിക്കുന്നത്. ലവ് റിയാക്ഷനുമായി രാജ് കലേഷും എത്തിയിട്ടുണ്ട്. എലീന ആയത് കൊണ്ട് ഇതൊക്കെ എന്ത് എന്ന് പറയും. നമ്മുടെ കൊച്ച് സ്ട്രോങ് അല്ലേ എന്നാണ് ആരാധർക്ക് പറയാനുള്ളത്. അതുപോലെ മികച്ച എഡിറ്റിങ്ങ് ആണെന്നും ഇങ്ങനൊരു കഴിവ് കൂടി ജിഷിൻ ചേട്ടന് ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നുമൊക്കെയുള്ള കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്.

Also Read
ആവശ്യങ്ങളറിഞ്ഞു സഹായിക്കാൻ ദിലീപ് മാത്രമേയുള്ളു, സഹായിച്ചതിന് കയ്യും കണക്കുമില്ല, മകളുടെ കല്യാണത്തിന് ഒരുരൂപ പോലുമില്ലാതരുന്നപ്പോൾ ദിലീപ് തന്നത് പറയാൻ പറ്റാത്തത്ര വലിയ തുക: കെപിഎസി ലളിത

അതിനെല്ലാം ജിഷിൻ തന്നെ മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന അതേ സമയം ഇന്നു ഞാൻ നാളെ നീ മറ്റന്നാളും നീ എന്നാണ് പുതുമൊഴി. നിങ്ങളും തയ്പ്പിച്ചു വച്ചോ ഒരെണ്ണം. കല്യാണം കഴിച്ചെന്നു കരുതി സമാധാനിക്കേണ്ട. ഹാപ്പി ബെർത്ത് ഡേ ഉണ്ടല്ലോ താങ്കൾക്ക്. എല്ലാരും കൂടെ അന്ന് പണി തരും. കരുതി ഇരുന്നോളാനാണ് ചിലർ ജിഷിനോട് പറഞ്ഞത്. എന്നാൽ താൻ അതിന് കാത്തിരിക്കുകയാണന്നാണ് ജിഷിൻ നൽകിയ മറുപടി.

Advertisement