അരുൺ ഗോപനും നിമ്മിക്കും ആൺകുഞ്ഞ് പിറന്നു: പുതിയ യാത്രയ്ക്കായി താനും നിമ്മിയും ഒരുങ്ങുക ആണന്ന് അരുൺ ഗോപൻ

320

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത് ഒരുകാലത്ത് തരംഗമായി മാറിയ റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഈ റിയാലിറ്റി ഷോയിലൂടെ എത്തി ഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ.

കോഴിക്കോട് സ്വദേശിയാണ് ഡോക്ടർ അരുൺ. സംഗീത രംഗത്തും അരുൺ വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുൺ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്.

Advertisements

പിന്നണി ഗാനാലാപന രംഗത്ത് സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ ജീവിതത്തിന്റെ പുതിയ റോളിലേക്ക് കടക്കുകയാണ്. ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അരുൺ ഗോപൻ.

നിമ്മി ഇന്ന് രാവിലെ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് അരുൺ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വളരെ ആവേശത്തോടെയാണ് കുഞ്ഞു ജനിച്ച കാര്യം അറിയിക്കുന്നതെന്നും പ്രാർത്ഥനകൾക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയെന്നും അരുണും നിമ്മിയും കുറിച്ചു.

പുതിയ യാത്രയ്ക്കായി താനും നിമ്മിയും ഒരുങ്ങുകയാണെന്നും അരുൺ സന്തോഷ വാർത്ത അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. അടുത്തിടെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ നിമ്മിയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെച്ചിരുന്നു.

അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്. ചന്ദനമഴ എന്ന സീരിയലിൽ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെ ആണ് നിമ്മി സീരിയലിൽ അവതരിപ്പിച്ചത്.

യൂട്യൂബിലും നിമ്മി വളരെ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിലും മിന്നും താരങ്ങളാണ്. അരുൺ ഗോപൻ അതിനിടെ കൺമണി എന്ന പേരിൽ ഒരു ആൽബം കൂടി ഒരുക്കിയിരുന്നു.

Advertisement