ഉർവശിയുടെ ഇഷ്ടനടൻ മമ്മൂട്ടിയോ മോഹൻലാലോ കമൽ ഹാസനോ രജനികാന്തോ അല്ല, മറ്റൊരു നടൻ: കൈയ്യടിച്ച് ആരാധകർ

332

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് ഉർവ്വശി. മലയാളത്തിലെ !ട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചിട്ടുണ്ട് ഉർവ്വശി. മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് മാത്രമല്ല കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ സിനിമകളിലും നായികയായി ഇവർ തിളങ്ങിയിരുന്നു.

പിന്നീട് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ് നടത്തിയത്. പിന്നീടുള്ള വർഷങ്ങളിലും സിനിമയിൽ സജീവമായിരുന്നു എങ്കിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട റോളുകളായിരുന്നു അധികവും ലഭിച്ചത്.

Advertisements

Also Read
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി

എന്നാൽ 2020 ഉർവശിയെ സംബന്ധിച്ച് ഒരു ലോട്ടറി ആയിരുന്നു. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു കഥാപാത്രം ചെയ്തത് ഉർവശി ആയിരുന്നു. വളരെ ചെറിയ സ്‌ക്രീൻ ടൈം ആയിരുന്നു ഈ കഥാപാത്രത്തിന് ഉണ്ടായിരുന്നത്.

എങ്കിലും സിനിമയിൽ ഏറ്റവുമധികം സ്‌കോർ ചെയ്ത കഥാപാത്രം ഉർവശി ചേച്ചിയുടെ ആയിരുന്നു എന്നു തന്നെ നിസ്സംശയം പറയാം. സൂര്യ നായകനായ തമിഴ് ചിത്രം സൂര്യരാരി പോട്രു എന്ന ചിത്രത്തിൽ സൂര്യയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശി ആയിരുന്നു. സൂര്യയും ഉർവ്വശിയും തമ്മിലുള്ള മത്സര അഭിനയമായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്.

ഇതുകൂടാതെ ആർജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഉർവ്വശി അവതരിപ്പിച്ചു. നയൻതാര അടക്കമുള്ള താരങ്ങൾ അഭിനയിച്ച സിനിമ ആയിരുന്നു ഇത് എങ്കിലും സിനിമയുടെ ഏറ്റവും വലിയ ആകർഷണം ഉർവ്വശിയുടെ ഗംഭീര അഭിനയം തന്നെ ആയിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ ആരാണ് എന്ന് വെളിപ്പെടുത്തുകയാണ് ഉർവ്വശി. തീർച്ചയായും മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ, രജനികാന്ത് എന്നിവരുടെ പേരുകളാണ് ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് എങ്കിലും ഇവർ ഒന്നുമല്ല തന്റെ ഇഷ്ടപ്പെട്ട നടൻ എന്ന് പറയുകയാണ് ഉർവശി.

Also Read
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി

പ്രശസ്ത നടൻ ഭരത് ഗോപി ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ എന്നാണ് ഉർവ്വശി പറയുന്നത്. ഒരു നടനെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്നത് അദ്ദേഹത്തിൻറെ മുഖമാണ് എന്നും ഒരു നടന് വേണ്ട കെട്ടുകാഴ്ചകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത നടനായിരുന്നു അദ്ദേഹം എന്നും ഉർവ്വശി വ്യക്തമാക്കുന്നു.

Advertisement