സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി

60

മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയിരിയ്ക്കുകയാണ് തമിഴ് നടൻ ധനുഷ്. വാഹനത്തിന് നികുതി ഇളവ് നൽകണമെന്ന ധനുഷിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചത്. പണക്കാർ എന്തിനാണ് നികുതി ഇളവ് തേടി സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു.

Advertisements

യുകെയിൽ നിന്ന് റോൾസ് റോയ്‌സ് കാർ ഇറക്കുമതി ചെയ്യുന്നതിന് എൻട്രി ടാക്‌സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2018ൽ സുപ്രീം കോടതി പ്രശ്‌നം തീർപ്പാക്കിയിട്ടും നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ താരത്തെ ഹൈക്കോടതി വിമർശിച്ചു.

ALSO READ

ടീമേ, ഈശോ എല്ലാവരുടെയും ആളാണ്! കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും അങ്ങിനെയാണ് ഞങ്ങൾ വിളിക്കുന്നത് ; നാദിർഷയെ പിന്തുണച്ച് ബിനീഷ് ബാസ്റ്റിൻ

നികുതിദായകരുടെ പണമുപയോഗിച്ച് നിർമ്മിക്കുന്ന റോഡിലൂടെയാണ് നിങ്ങൾ ആഡംബര കാർ ഓടിക്കാൻ പോകുന്നത്. ഒരു പാൽ കച്ചവടക്കാരനും ദിവസവേതനക്കാരനുമൊക്കെ ഓരോ ലിറ്റർ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതിൽ നിന്ന് മുക്തരാക്കണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല.

എത്ര കാർ വാങ്ങിയാലും അത്ര കാറിനും നികുതി അടയ്ക്കാൻ തയ്യാറാവണം. നിങ്ങൾ ഹെലികോപ്റ്റർ വേണമെങ്കിലും വാങ്ങിക്കോളൂ. പക്ഷേ കൃത്യമായി നികുതി അടയ്ക്കണം. അത് നീട്ടിക്കൊണ്ടുപോകരുത്. കോടതിയെ സമീപിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ സുപ്രീം കോടതിയുടെ തീർപ്പ് വന്ന 2018നു ശേഷമെങ്കിലും നികുതിയടച്ച്, ഹർജി നിങ്ങൾ പിൻവലിക്കണമായിരുന്നു’, ജസ്റ്റിസ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടത്.

നടൻ ഇതിനകം 50% നികുതി അടച്ചുവെന്നും ഇപ്പോൾ ബാക്കി തുക നൽകാൻ തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയുണ്ടായി. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം.

ALSO READ

എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു! ഇച്ചാക്കയ്ക്ക് ലാലിന്റെ സ്‌നേഹ സമ്മാനം

നേരത്തെ ആഡംബര കാറിന് നികുതിയിളവ് ആവശ്യപ്പെട്ട നടൻ വിജയിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിജയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രമഹ്ണ്യം ആണ് ധനുഷിനെയും വിമർശിച്ചത്.

ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിൻറെ പ്രവേശന നികുതിയിൽ ഇളവ് തേടി വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ട് സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു. സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആയി മാറരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്നാൽ ഈ സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നീട് ഡിവിഷൻ ബെഞ്ചിൻറെ താൽക്കാലിക സ്റ്റേ ലഭിയ്ക്കുകയായിരുന്നു. കൂടാതെ പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

Advertisement