‘നീ എന്തിനാണ് എന്നെ ഓരോ തവണയും കരയിപ്പിക്കുന്നത്’ ; മകൾ പ്രാർത്ഥനയോട് പൂർണ്ണിമ ഇന്ദ്രജിത്ത്

176

നടൻ ഇന്ദ്രജിത്തിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ്. ഭാര്യ പൂർണിമയായാലും മകൾ പ്രാർത്ഥനയായാലും. സിനിമയിലേക്ക് ഇറങ്ങി പ്രവൃത്തിച്ചിട്ടില്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും അത്ര ഫാൻസ് പ്രാർത്ഥനയ്ക്കും ലഭിച്ചിട്ടുണ്ട്.

താരപുത്രി ആയതുകൊണ്ടല്ലാട്ടോ നല്ല അടിപൊളിയായി ഡാൻസ് ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്നത് കൊണ്ട് തന്നെ!

Advertisements

ALSO READ

സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി

ഗിറ്റാറിസ്റ്റ് കൂടെയായ പ്രാർത്ഥന അടിക്കടി പാട്ട് പാടുന്ന വീഡിയോയും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച വീഡിയോയ്ക്ക് അമ്മ പൂർണിമ എഴുതിയ കമന്റ് ആണ് ഇപ്പോൾ ശ്രദ്ധിയ്ക്കപ്പെടുന്നത്‌.
.

പൊതുവെ വെസ്റ്റേൺ പാട്ടുകൾ പാടി വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്ന പ്രാർത്ഥന, ഇത്തവണ ‘തീരമേ തീരമേ’ എന്ന് തുടങ്ങുന്ന പാട്ട് വളരെ വികാരഭരിതമായി പാടുന്നതായിട്ടാണ് വീഡിയോയിൽ കാണുന്നത്.

 

View this post on Instagram

 

A post shared by Prarthana (@prarthanaindrajith)

മനോഹരമായ ശബ്ദവും താളവും പാട്ടിനുണ്ട്. പൂർണിമ വീഡിയോയ്ക്ക് താഴെ വന്ന് ‘നീ എന്തിനാണ് എന്നെ ഓരോ തവണയും എന്നെ കരയിപ്പിക്കുന്നത്’ എന്നാണ് കമന്റ് എഴുതിയത്. പാട്ടിന്റെ ഫീൽ കൊണ്ടാണോ അങ്ങിനെ എഴിതിയിരിയ്ക്കുന്നതെന്നാണ് കരുതുന്നത്. അത്രയും മനോഹരമായാണ് പ്രാർത്ഥന എന്ന പാത്തു ആ പാട്ട് പാടിയിരിയ്ക്കുന്നത്.

ALSO READ

വിസ്മയ കേസ് : ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു ; കിരണിന് ഇനി സർക്കാർ ജോലി ലഭിക്കില്ല, ഇത്തരമൊരു നടപടി ആദ്യമെന്ന് മന്ത്രി

നിങ്ങളുടെ കൊച്ചു കുട്ടികൾ ഒരുപാട് വളർന്നു, ഇപ്പോഴും നിങ്ങൾക്ക് യാതൊരു മാറ്റവുമില്ലേ എന്ന് പൂർണിമയോട് ചോദിക്കുന്ന രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. പ്രാർത്ഥനയിൽ നിന്നും ഇനിയും ധാരാളം മലയാളം പാട്ടുകൾ പ്രതീക്ഷിക്കുന്നു എന്ന് ചിലർ കമന്റ് എഴുതി.

 

Advertisement