മത്സരാർഥികൾക്ക് ലക്ഷങ്ങൾ കിട്ടുമ്പോൾ ലാലേട്ടന് കിട്ടുന്നത് കോടികൾ. ബിഗ്‌ബോസിന്റെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇങ്ങനെ

25

മലയാളികളുടെ പ്രിയപ്പെട്ട എന്റർടെയ്ൻമെന്റ് ചാനലയാ ഏഷ്യാനെറ്റിൽ വൻവിജയമായി തീർന്ന റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ്. ആദ്യ രണ്ട് സീസണുകൾക്ക് ശേഷം ഇപ്പോഴിതാ മലയാളികളുടെ മുന്നിലേക്ക് വീണ്ടുമൊരു ബിഗ് ബോസ് ഷോ വരികയാണ്.

മലയാളത്തിന്റെ താരരാദാവ് മോഹൻലാൽ തന്നെ അവതാരകനായി എത്തുന്ന ഷോ അധികം വൈകാതെ തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഷോ യുടെ ലോഗോ അടുത്തിടെ പ്രകാശനം ചെയ്തിരുന്നു. കൂടുതൽ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.

അതേ സമയം ഷോയിലെ മൽസരാർഥികളെ കുറിച്ചറിയാനാണ് ഏറ്റവും കൂടുതൽ ആകാംഷ. പലരുടെയും പേരുകൾ ഉയർന്ന് വരുന്നുണ്ടെങ്കിലും ഇനിയും ഒന്നിലും വ്യക്തത വന്നിട്ടില്ല. അതേ സമയം ഷോ അവതാരകൻ മോഹൻലാലിന്റെയും ബിഗ് ബോസിന്റെ ഒന്നാം സീസണിൽ ഉണ്ടായിരുന്ന മത്സരാർഥികളുടെയും പ്രതിഫലത്തെ കുറിച്ചുള്ള ചില റിപ്പോർട്ടുകൾ പ്രചരിക്കുകയാണിപ്പോൾ.

ഓരോ എപ്പിസോഡും വന്ന് പോകുന്നതിന് മോഹൻലാലിന് വമ്പൻ പ്രതിഫലമാണ് ലഭിക്കുന്നതെന്ന് ആദ്യ സീസൺ മുതൽ പറഞ്ഞ് കേട്ട വാർത്തയാണ്. എന്നാൽ കൃത്യമായ കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല. എങ്കിലും രണ്ട് വർഷം മുൻപ് വന്ന കണക്കുകളിൽ 44 കോടിയോളം ചെലവഴിച്ചാണ് ഷോ നടത്തുന്നത്.

അതിൽ 12 കോടിയോളം അവതാരകന് ലഭിക്കുമെന്നാണ്. ബാക്കി മത്സരാർഥികൾക്കും. ഷോ നടത്തുന്നതിന് വേണ്ടി ഒരുക്കുന്ന വീടിന് ആഡംബര സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തുന്നതടക്കം വമ്പൻ തുകയാണ് ചാനൽ ചെലവഴിക്കുന്നത്.

ബിഗ്ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ശ്വേതമേനോൻ. വളരെ കുറച്ച് ആഴ്ചകളെ ശ്വേത ഷോ യിൽ ഉണ്ടായിരുന്നുള്ളു. എങ്കിലും ദിവസവും ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലമെന്നാണ് കണക്കുകളിൽ പറഞ്ഞിരുന്നത്.

അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് ആ സീസണിലെ മറ്റൊരു ശ്രദ്ധേയമായ താരം.രഞ്ജിനിയ്ക്ക് 80,000 രൂപയാണ് പ്രതിദിനം ലഭിച്ചിരുന്നത്. അനൂപ് ചന്ദ്രന് 71,000 രൂപയായിരുന്നു. ഒന്നാം സീസണിലെ രണ്ടാം സ്ഥാനം നേടിയ പേളി മാണിയ്ക്ക് 50,000 രൂപയാണ് ലഭിച്ചിരുന്നത്.

സീരിയൽ നടി അർച്ചന സുശീലന് 30,000 രൂപയും ഹിമ ശങ്കറിന് 20,000 രൂപയുമാണ് ബിഗ് ബോസ് നൽകി യിരുന്നതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.