പ്രതീക്ഷിച്ചതിന്റെ നൂറിരട്ടി നൽകി വിജയ്, ഇതൊരു പക്കാ ആക്ഷൻ ത്രില്ലർ, തീയറ്റർ കയ്യടക്കി മാസ്റ്റർ: റിവ്യു വായിക്കാം

53

ലോക്ക്ഡൗൺ കാലത്തെ ദുരിതങ്ങൾക്ക് ശേഷം തിയ്യറ്ററുകൾ പൂരപ്പറമ്പുകളാക്കി ദളപതി വിജയ് ചിത്രം മാസ്റ്റർ. കൈതി എന്ന സൂപ്പർ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ദളപതി വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രം എല്ലാ പ്രതിസന്ധികളേയും മറുകടന്ന് തകർപ്പന് വിജയത്തിലേക്ക് കുതിക്കുന്നു.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും മികച്ച് അഭിപ്രായമാണ് ചിത്രം നേടിയെടുക്കുന്നത്. 50ശതമാനം പ്രേക്ഷകരുമായി മാത്രം തമിഴ്നാട്ടിൽ രാവിലെ 4ന് പ്രദർശനം തുടങ്ങിയ ചിത്രം പൊങ്കലിൽ തമിഴ്മക്കൾക്ക് നൽകിയ ഇടിവെട്ട് സമ്മാനം എന്ന് തന്നെ പറയാം. വിജയിയും വിജയ് സേതുപതുയും ഞെട്ടിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകാഭിപ്രായം.

Advertisements

രക്ഷക ഇമേജോ പതിവ് ദൗത്യമോ എന്നുള്ള പരിഹാസങ്ങൾക്ക് ഈ വിജയ് ചിത്രത്തിന് സ്ഥാനമില്ല. കാരണം അത്രത്തോളം കഥാമൂല്യവും ഒപ്പം തന്നെ ആക്ഷനുകളും ചിത്രത്തിൽ കടന്നെത്തുന്നു. വിജയ് വിജയ് സേതുപതി കൂട്ടുകെട്ടിൽ ചിത്രം എത്തുമ്പോൾ പ്രേക്ഷകന്റെ പോക്കറ്റ് കാലിയാകില്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാസ്റ്റർ കാണാനായി തീയറ്ററിൽ കയറുന്ന പ്രേക്ഷകന് ആദ്യമേ തന്നെ ഒരു കാര്യം ഉറപ്പിക്കാം. ടിക്കറ്റ് കാശ് നഷ്ടമാകില്ല. വിജയിയിൽ നിന്ന് എന്താണോ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അതിന്റെ നൂറിരട്ടി നൽകുന്ന ചിത്രമാണ് മാസ്റ്റർ.

കൈതിയുടെ വിജയത്തിന് ശേഷമാണ് ലോകേഷ് കനകരാജ് വിജയുമായി മാസ്റ്റർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്. സ്സ്പെൻസ് നിലനിർത്തിപോകുന്ന കഥാവഴി തന്നെയാണ് ചിത്രം. വിസിലടിച്ചും ആർപ്പുവിളിച്ചുമാണ് ആരാധകർ മസ്റ്റർ ഏറ്റെടുത്തത്.

ജെഡി എന്ന കഥാപാത്രമായി എത്തുന്ന വിജയിയുടെ ആക്ഷൻ പ്രകടനവും തന്നെയാണ് ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. ശക്തനായ എതിരാളിയായ ഭവാനി എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി കഥയിലേക്ക് എത്തുന്നത്.

ജുവനൈൽ ഹോം പശ്ചാത്തലത്തിൽ ഒരുക്കിയ സംഘട്ടന രംഗങ്ങൾ, ലോറിയിൽ നടത്തുന്ന അതീവ ദുർഘടം നിറച്ച ആക്ഷൻ രംഗങ്ങൾ ഇവയൊക്കെ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലാഗില്ലാതെ നീളുന്ന കഥാവഴി ആയതിനാൽ തന്നെ പ്രേക്ഷകന് കണ്ണിമ വിടാതെ കണ്ടിരിക്കാം.

അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം പതിവ് വിജയ് ഫാൻസിനെ പിടിച്ചിരുത്തും. ബിജിഎം തന്നെയാണ് തീയറ്ററിനെ ഇളക്കി മറിക്കുന്നത്. ഇതൊരു പക്കാ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മുവിയാണ്. വിജയിയെ ക്യത്യമായി അവതരിപ്പിച്ച് കാട്ടാൻ ലോകേഷ് കനകരാജിന് സാധിച്ചിട്ടുണ്ട്. നായികയായി എത്തിയ മാളവിക മോഹൻ നല്ല പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

അതേ സമയം നടൻ വിജയിയുടെ അത്യുഗ്രൻ പ്രകടനമാണ് മാസ്റ്ററിൽ കാണാൻ കഴിയുന്നത്. ചിത്രം ബോക്സോഫീസിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ്. ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രമാണെന്നുള്ള കാര്യത്തിൽ സംശയമില്ല.

ദളപതിയുടെ മറ്റൊരു സ്‌റ്റൈലിഷ് അവതാരമാണ് ചിത്രത്തിലേത് എന്നും എല്ലാവരും കണ്ടിരിക്കേണ്ട പടമാണെന്നും തമിഴ്നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

Advertisement