സ്വീം സ്യൂട്ടും ബിക്കിനിയും നിങ്ങളൊക്കെ ജനിക്കുന്നതിനുമുന്നെ ഞാൻ ധരിച്ചിട്ടുണ്ട്, കിടിലൻ ചിത്രം പുറത്തുവിട്ട് രജനി ചാണ്ടി

58

ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രജനി ചാണ്ടി. ഈ ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ നടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.

ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടി ആയതോടെ താരത്തിന് ആരാധകർ വർദ്ധിച്ചു. ബിഗ്ബോസിലെ മലയാളം രണ്ടാം സീസണിൽ ഏറ്റവും പ്രായം ഏറിയ മത്സരാർത്ഥിയും രജനി ചാണ്ടി ആയിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് രാജനി ചാണ്ടി രംഗത്തെത്തിയത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം നടി രജനി ചാണ്ടി ഉണ്ടാക്കിയ വൈറൽ ഫോട്ടോഷൂട്ട് ആണ്.താരം നടത്തിയ ഫോട്ടോ ഷൂട്ട് വലിയ ചർച്ചയാണ് സമൂഹമാധ്യമത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. പലരും ഈ ഫോട്ടോഷൂട്ടിനെ എതിർക്കുമ്പോൾ മിക്കവരും സപ്പോർട്ട് ചെയ്ത് രംഗത്ത് വരുന്നുണ്ട്.

മോഡേൺ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇതിന് പിന്നാലെ ഒരു വിഭാഗം സൈബർ ആക്രമണവുമായി രാജനിക്ക് നേരെ തിരിഞ്ഞു. പ്രായമുള്ള പുരുഷന്മാർ ഈവക ഫോട്ടോ ഷൂട്ട് ചെയ്താൽ ആഹാ എന്ന് പറയുന്ന മലയാളി സമൂഹം എന്തിനാണ് ഈ സ്ത്രീ അല്പം മോഡേൺ വേഷം ചെയ്തപ്പോൾ വിമർശിക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. അപഹാസ്യപരമായ നിരവധി കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ വന്നത്.

ഇപ്പോളിതാ തന്റെ ചെറുപ്പകാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കികയാണ് താരം. സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് രാജനിചാണ്ടിയുടെ വാക്കുകൾ ഇങ്ങനെ: 60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങൾ പലരും എന്നെ കാണുന്നത്.

എന്നാൽ 1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു.

അവിടുത്തെ ലൈഫ് സ്‌റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു. ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവ ധരിച്ചിരുന്നു. അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു.

വൈകുന്നേരങ്ങളിൽ ടാജിലും ഒബ്റോയ് ഹോട്ടലിലും ഒക്കെ കോക്ക്‌ടെയ്ൽ ഡിന്നറും മറ്റും ഉണ്ടായിരുന്നു. എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ജീൻസ് ടോപ്പ് ഒക്കെ ധരിക്കാറുണ്ടെന്ന് താരം പറയുന്നു.