കൺമണിയുടെ കിങ്ങിണിക്കുട്ടി: പുതിയ ഒരാൾ കൂടി കുടുംബത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി മുക്ത

143

കുരുത്തുറ്റ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പേരെടുത്ത മലയാളത്തിലെ പ്രിയ നടിയാണ് മുക്ത. ലാൽ ജോസ് ഒരുക്കിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മുക്ത വിവാഹശേഷം ഏറെ കാലം സിനിമയിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. സിനിമാ ജീവിതത്തിന് വിവാഹത്തോടെ ഇടവേള നൽകിയെങ്കിലും മുക്ത ഇപ്പോൾ സീരിയലുകളിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. കൂടത്തായി എന്ന ഫ്‌ളവേഴ്‌സി ടിവിയിലെ പരമ്പരയിൽ അഭിനയിച്ചുകഴിഞ്ഞ മുക്ത ഇനി ഒരു തമിഴ് സീരിയലിലാണ് വേഷമിടുന്നത്.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി ആരാധകർക്കായി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാർത്തകളിൽ നിറയാറുണ്ട്. മകൾക്കൊപ്പമുള്ളതും ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്.

തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മുക്തയുടെ ഭർത്താവിന്റെ സഹോദരിക്ക് അടുത്തിടെയാണ് കുഞ്ഞുപിറന്നത്. അതിന്റെ സന്തോഷം മുക്തയും റിമി ടോമിയും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

റിമി ടോമിയുടെ സഹോദരൻ ആണ് മുക്തയുടെ ഭർത്താവ് റിങ്കു റോമി. ഇവരുടെ ഇളയ സഹോദരിയായ റീനു ടോമിക്കാണ് ഇപ്പോൾ കുഞ്ഞുജനിച്ചിരിക്കുന്നത്. ഇപ്പോൾ മുക്ത പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മുക്തയുടെ മകൾ കൺമണി എന്ന കിയാര റീനുവിന്റെ മകളെ മടിയിൽ ഇരുത്തി കളിപ്പിക്കുന്നതിന്റെ വിഡിയോയ്ക്കൊപ്പമാണ് കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി എത്തിയ സന്തോഷം മുക്ത ആരാധകരുമായി പങ്കുവെച്ചത്. ജീവിതത്തിൽ ആദ്യമായാണ് കൺമണി ഒരു കുഞ്ഞിനെ എടുക്കുന്നത് എന്നാണ് പോസ്റ്റിന് താഴെ മുക്ത കുറിച്ചത്.

വീഡിയോ കണ്ടു നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത്. മുക്തയും റിമിയും കൂടി ഒരുമിച്ചുള്ള രസകരമായ വിഡിയോകൾ റിമി ടോമി തന്റെ യൂട്യൂബ് ചാനലിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

Advertisement