ഈ ശരീരം ഇങ്ങനെയാവാൻ ഒരുപാട് കഷ്ടപ്പെട്ടു; അമ്പരിപ്പിക്കുന്ന ബിക്കിനി ചിത്രവുമായി റായ് ലക്ഷ്മി

21

തെന്നിന്ത്യൻ താരസുന്ദരി നടി റായ് ലക്ഷ്മി പുതിയ ലുക്കിലും മേക്ക് ഓവറിലുമെത്തി വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ. ബോളിവുഡ് ചിത്രമായ ‘ജൂലി 2’വിനു വേണ്ടിയായിരുന്നു റായ് ലക്ഷ്മി ആദ്യം ശരീരഭാരം കുറച്ചത്.

എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ വേണ്ടത്ര വിജയം നേടിയില്ല. ചിത്രത്തിനു വേണ്ടി ഫിറ്റ്നെസ്സിൽ ശ്രദ്ധ ചെലുത്തിയ റായ് ലക്ഷ്മി ഇപ്പോൾ തന്റെ ഫിറ്റ്‌നസ്സ് കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ്.

Advertisements

ഇൻസ്റ്റഗ്രാമിൽ ലക്ഷ്മി റായ് പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ശരീരം ഇങ്ങനെയാവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

പഴയെ എന്നെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ജീവിതകാലം മുഴുവൻ ഞാൻ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു.

ഒടുവിൽ എനിക്കൊരു പുതിയ വ്യക്തിയെ പോലെ തോന്നുന്നു. ഫിറ്റ് ആയിരിക്കുന്ന ഈ എന്നെ ഞാനിഷ്ടപ്പെടുന്നു. ഇതു ശാരീരികമായ മാറ്റം മാത്രമല്ല, മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതിൽ എനിക്കു സന്തോഷമുണ്ട്, റായ് ലക്ഷ്മി കുറിച്ചു.

Advertisement