വിശ്രമം വേണ്ടെന്ന വിരാട് കോഹ് ലിയുടെ തീരുമാനം രോഹിത് ശർമ്മ നായകനാകുന്നത് തടയാൻ

21

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വെസ്റ്റിൻഡീസ് പര്യടനത്തിന് പോകാൻ തീരുമാനിച്ചത് ടീമിലെ തമ്മിലടിയുണ്ടെന്ന റിപ്പോർട്ടുകൾക്ക് ബലമേകുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിലെ ഏകദിന-ടി20 മത്സങ്ങളിൽ കോഹ്ലിയ്ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു നേരത്തെ വാർത്തകളുണ്ടായിരുന്നു.

Advertisements

പകരം രോഹിത്ത് നായകനാകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വിശ്രമം വേണ്ടെന്ന് കോഹ്ലി നിലപാടെടുക്കുകയായിരുന്നു. ഇതോടെ രോഹിത്തിന് പകരം കോഹ്ലി തന്നെ ഏകദിന-ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കും.

ലോക കപ്പിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയെ സെമി ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിലും ചില വിമർശനങ്ങൾ കോഹ്ലി നേരിട്ടിരുന്നു. ഇന്ത്യ നാലിന് 24 റൺസെന്ന നിലയിൽ പതറവെ ധോണിയെ നേരത്തേ ഇറക്കാത്തതിന്റെ പേരിലായിരുന്നു ഇത്.

എംഎസ് ധോണിയെ ഏഴാമനായാണ് ഇന്ത്യ ക്രീസിലിറക്കിയത്. തുടർന്ന് ഇന്ത്യൻ ടീമിൽ വിഭാഗീയത ഉ ണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കോഹ്ലിയ്ക്ക് ഇഷ്ടമുളള ഒരു സംഘം കളിക്കാർ ടീമിലുണ്ടെന്നാണ് റിപ്പോർട്ട്.

വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ രോഹിത്ത് ഏകദിന നായകനാകട്ടെയെന്നും ഒരു വിഭാഗം ആരാധകർ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മൂന്നു മുതലാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിനു തുടക്കമാവുന്നത്. ടീമിനെ ബി.സി.സി.ഐ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

Advertisement