‘കുരുതി’ യിലെ പുതിയ ഗാനം പുറത്തിറങ്ങി ; സസ്പൻസ് നിറഞ്ഞ പാട്ട് കൂടി എത്തിയപ്പോൾ സിനിമ കാണാൻ കൂടുതൽ ആവേശത്തിൽ ആരാധകർ

29

പൃഥ്വിരാജ് നായകാനാകുന്ന കുരുതിയിലെ പുതിയ ഗാനം പുറത്തിറങ്ങി മൺകൂടിൽ എൻ ഓർമ്മപക്ഷി തേടുന്നു എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് കണ്ടത്.

കേശവ് വിനോദ് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്ക്സ് ബിജോയിയാണ്. റഫീക് അഹമ്മദിന്റേതാണ് വരികൾ. അനീഷ് പിള്ളയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്.

Advertisements

ALSO READ

ലാലേട്ടന്റേയം മമ്മൂക്കയുടെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാൽ ആരുടെ പടം ചെയ്യും, ഒമർ ലുലുവിന്റെ മറുപടിക്ക് കൈയ്യടിച്ച് ആരാധകർ

ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജിനെ കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റോഷൻ മാത്യു, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ

മോഹൻലാലിനെ പോലുളള ഒരു വലിയ ആർട്ടിസ്റ്റിന്റെ മകനാണ് എന്ന് തോന്നില്ല, പ്രണവ് ഒരു വെറും പാവം, അനുഭവം പറഞ്ഞ് മിന്റു മരിയ

ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ട്രെയിലറിന് ലഭിച്ചത്. വയലൻസിനും അതുപോലെ തന്നെ വളരെ സങ്കീർണ്ണമായ കഥാപാത്രങ്ങളും കഥയുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്ലർ വ്യക്തമാക്കുന്നത്. മെയ് 13ന് തീയേറ്ററിൽ റിലീസിന് ലക്ഷ്യമിട്ടിരുന്ന ചിത്രമായിരുന്നു കുരുതി.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നു. സംഗീത സംവിധായകൻ തന്നെയാണ് പശ്ചാത്തലസംഗീതവും നൽകുന്നത്.

 

Advertisement