ലോകത്തെമ്പാടുമുള്ള മലയാളികളെ ഒരുപോലെ ചിരിപ്പിച്ച കരിക്കിന്റെ ഒറിജിനൽ സീരിസിന് എന്ത്പറ്റി? ഉത്തരം കണ്ടെത്തി ആരാധകർ

94

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ചാനലുകളുേെടയും വെബ് സീരീസുകളുേെടയും കാലമാണിത്. എത്രയൊക്കെ ചാനലുകൾ ഉണ്ടെങ്കിലും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചാനൽ കരിക്ക് തന്നെയാണ്. കരിക്ക് പുറത്ത് വിടുന്ന വീഡിയോകൾക്കെല്ലാം തന്നെ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെയും ലഭിക്കാറുണ്ട്.

Advertisements

ഇപ്പോൾ കുറച്ചേറെ നാളുകളായി പ്രേക്ഷകർക്ക് മുന്നിലേക്ക് കരിക്ക് താരങ്ങളെത്തുന്നില്ല. കൊറോണയും ലോക്ക്ഡൗണുമൊക്കെ മൂലം കരിക്കിന്റെ വീഡിയോകൾ പുറത്തിറക്കാനാകുന്നില്ലായിരുന്നു. അതിനിടെ ആവറേജ് അമ്പിളി എന്ന പേരിൽ കരിക്ക് പുതിയൊരു സീരിസും ആരംഭിച്ചിരുന്നു. തുടക്കം മുതൽക്കേ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സീരീസുകൂടിയാണ് ഇത്.

ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളെ അണിനിരത്തിയുള്ള വീഡിയോ എത്തിയിട്ട് കുറച്ചേറെ നാളുകളായതിനാൽ തന്നെ പ്രേക്ഷകർ തെല്ലു നിരാശയിലുമാണ്. കരിക്ക് എവിടെ പോയി എന്നാണ് സോഷ്യൽ മീഡിയ ആരായുന്നത്. ചില ആരാധകരൊക്കെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ചോദിയ്ക്കുകയും ചർച്ച ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്.


ആരാധകരുടെ കൂട്ടായ്മകളിലാണ് ഇത്തരം ചർച്ചകൾ ഉരുത്തിരിയുന്നത്. ശ്രദ്ധ നേടുന്ന ആരാധകന്റെ ഒരു കുറിപ്പ് ഇങ്ങനെയാണ്. ‘കരിക്ക് എവിടെപ്പോയി? ലോകത്തെമ്പാടുമുള്ള മലയാളികളെ ഒരുപോലെ ചിരിപ്പിച്ച കരിക്കിന്റെ ഒറിജിനൽ സീരിസിന് എന്ത്പറ്റി? അവരുടെ അവസാനത്തെ അഭിമുഖത്തിൽ ഒരെണ്ണം ആയിവരുന്നുണ്ടെന്നു പറഞ്ഞിരുന്നു.” ‘അതിനുശേഷം മാസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഒരെണ്ണം പോലും അവർ ഇറക്കിയില്ല, എന്നാൽ കരിക്ക് ഫ്‌ലിക്കിൽ മറ്റു സീരീസുകൾ വരുന്നുമുണ്ട് കരിക്കിലെ ചിലർ അതിൽ ഗസ്റ്റ് അപ്പിയരൻസ് ചെയ്യുന്നുമുണ്ട്. എന്നാൽ അവർ ഇറക്കുന്ന ഒരു എപ്പിസോഡ് എന്നുവരും അവർക്ക് എന്തുപറ്റി എന്ന് ആർക്കെങ്കിലും അറിയാമോ?

‘കുറച്ചു നാൾ മുൻപ് വന്നിരുന്ന ഒരു ഇന്റർവ്യൂവിൽ നിഖിൽ പറയുന്ന കേട്ടിരുന്നു സെപ്റ്റംബറിലോ മറ്റോ ഒരു വലിയ ുൃീഷലര േമിിീൗിരലാലി േകാണും എന്ന് ..’, ‘ഓണത്തിനായി കണ്ണും നട്ട് കാത്തിരിപ്പാണ്’, ‘റിപ്പർ എന്തായോ എന്തോ’, കോവിഡ് ആയതുകൊണ്ട് പ്ലാൻ ചെയ്തത് പോലൊന്നുമായില്ലെന്ന് പോസ്റ്റ് ഉണ്ടായിരുന്നല്ലോ എന്നൊക്കെ ആരാധകർ പറയുന്നുണ്ട്.’അവരുടെ ഇനി വരുന്ന വീഡിയോ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ.’ ഇതിനു മറുപടിയുമായും നിരവധി പേരെത്തുന്നുണ്ട്. പതിവുപോലെ ഓണത്തിന് ഒന്നു പ്രതീഷിക്കാമെന്നും പുതിയ സിനിമ ഇറക്കുന്നതിന്റെ തിരക്കിലാണെന്നും കാത്തിരിക്കണമെന്നുമൊക്കെ ചിലർ പറയുന്നുണ്ട്. എന്തായാലും അവരുടെ പുതിയ ഒരി എപ്പിസോഡിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Advertisement