തന്റെ വേദനയ്ക്കിടയിലും കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്കിയ ശരണ്യ! നോവോർമ്മയായി താരം

39

രോഗത്തിന്റെ വേദനയിലും നിറഞ്ഞു ചിരിച്ചാണ് ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് നടന്ന് നീങ്ങിയത്. കരൾ പിടയുമ്പോഴും കണ്ണുകളിലെ തിളക്കവും പുഞ്ചിരിച്ച മുഖവും കൈവിടാതെ സൂക്ഷിച്ച ശരണ്യ അനിവാര്യമായ വിധിയ്ക്ക് കീഴടങ്ങി.

സർജറികളുടെ വീർപ്പുമുട്ടലിമനും മരുന്നുകളുടെ രൂക്ഷ ഗന്ധത്തിനും നടുവിൽ നിന്നപ്പോഴും നിറഞ്ഞു ചിരിച്ചാണ് ശരണ്യ സോഷ്യൽ മീഡിയക്കു മുന്നിലെത്തിയത്. ഒരുഘട്ടത്തിൽ പോലും തന്റെ വേദനകളെ മറ്റുള്ളവരിലേക്ക് ശരണ്യ പകർന്നിട്ടില്ല.

Advertisements

ALSO READ

ലോകത്തെമ്പാടുമുള്ള മലയാളികളെ ഒരുപോലെ ചിരിപ്പിച്ച കരിക്കിന്റെ ഒറിജിനൽ സീരിസിന് എന്ത്പറ്റി? ഉത്തരം കണ്ടെത്തി ആരാധകർ

ഓരോ വിശേഷങ്ങളിലും തിരിച്ചു വരവിന്റെ സൂചന നൽകി, മരണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് ഓർമ്മിപ്പിച്ചു. രോഗക്കിടക്കയിലേക്ക് പോകുന്നതിന് മുൻപ് ശരണ്യ പങ്കുവച്ച വിഡിയോയും സഹജീവികളുടെ ഹൃദയം നിറയ്ക്കുന്നതായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് തന്റെ യൂട്യൂബ് ചാനലിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും പതിനായിരം രൂപ ശരണ്യ നൽകി. കോവിഡ് പ്രതിസന്ധിയിൽ ഒപ്പം നിൽക്കണമെന്നും അന്ന് ശരണ്യ അപേക്ഷിച്ചിരുന്നു. 100 രൂപ എങ്കിലും കോവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവരെ സഹായിക്കാൻ മാറ്റി വയ്ക്കണമെന്ന് ശരണ്യ അപേക്ഷിച്ചതായി അമ്മ അന്ന് വിഡിയോയിലെത്തി പറഞ്ഞിരുന്നു.

ALSO READ

തന്റെ കുഞ്ഞിനെ നസ്രിയയും അനന്യയും വിളിക്കുന്ന പേരുകൾ വെളിപ്പെടുത്തി മേഘ്‌ന രാജ്, പേരിടൽ ചടങ്ങ് 2 മാസം കഴിഞ്ഞിട്ടെന്നു താരം

മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി.

ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. കോവിഡിനോടൊപ്പം ന്യുമോണിയ കൂടി വന്നതോടെ സ്ഥിതി മോശമാവുകയായിരുന്നു.

Advertisement