തന്നെ വേണ്ട എന്നു പറഞ്ഞ പ്രസവിച്ച സ്ത്രീയുടെ മുന്നിൽ ഞാനാണ് അവളുടെ അമ്മയെന്ന് പറഞ്ഞ എന്റെ അമ്മപെണ്ണ്! ശ്രദ്ധ നേടി ട്രാൻസ്‌ജെന്റർ ഹരിണി ചന്ദനയുടെ പോസ്റ്റ്

868

ട്രാൻസ് ജീവിതങ്ങളെ കുറിച്ച് നമ്മുടെ നാട് കൂടുതൽ അറിഞ്ഞു കൊണ്ടിരിയ്ക്കുകയാണിപ്പോൾ. ഇപ്പോഴും അവരെ അംഗികരിക്കാൻ കഴിയാത്ത ഒരു കൂട്ടം ആളുകൾ നമ്മുക്കിയിൽ ഉണ്ട്. മാതാ പിതാക്കളുടെ പിന്തുണയോടെ അവരുടെ സ്വത്വം തിരിച്ചു പിടിയ്ക്കുന്നവരേക്കാൾ ഒറ്റപ്പെട്ട ജീവിതങ്ങളാണ് ഏറെയും.

ഇപ്പോഴിതാ ജീവിത വഴിയിൽ ഒറ്റപ്പെട്ടപ്പോൾ താങ്ങും തണലുമായി നിന്ന അമ്മയെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് ട്രാൻസ്ജെൻഡർ ഹരിണി ചന്ദന. തന്റെ വിവാഹ വേളയിൽ അമ്മയുടെ കരുതലുമായി നിന്ന രഞ്ജു രഞ്ജിമാരെക്കുറിച്ചാണ് ഹരിണിയുടെ കുറിപ്പ്.

Advertisements

ALSO READ

തന്റെ വേദനയ്ക്കിടയിലും കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്കിയ ശരണ്യ! നോവോർമ്മയായി താരം

തന്നെ വേണ്ട എന്നു പറഞ്ഞ പ്രസവിച്ച സ്ത്രീയുടെ മുന്നിൽ ഞാനാണ് അവളുടെ അമ്മ എന്ന് ഉറക്കെ പ്രഖ്യാപിച്ച സ്നേഹനിധിയാണ് രഞ്ജു രഞ്ജിമാരെന്ന് ഹരിണി കുറിക്കുന്നു. തന്റെ ചിത്രത്തിനൊപ്പമാണ് വികാരനിർഭരമായ കുറിപ്പ് ഹരിണി പങ്കുവച്ചത്.

പ്രണയ സാക്ഷാത്കാരത്തിനൊടുവിലാണ് ഹരിണി സുനീഷിന്റെ ജീവിത സഖിയായത്. എട്ടാം ക്ലാസിൽ പൂവിട്ട പ്രണയമാണ് വിവാഹ പന്തലിലെത്തി നിൽക്കുന്നത്. നവദമ്പതികളെ ആശീർവദിക്കാൻ നിരവധി പേരാണ് എത്തിയത്.സുനീഷിന്റെ മാതാപിതാക്കളുടെ ആശീർവാദത്തോടെയാണ് വിവാഹം നടന്നത്. ഹരിണി ചന്ദനയുടെ മാതാപിതാക്കൾ ചടങ്ങിനെത്തിയിരുന്നില്ല. ട്രാൻ സ്ജെൻ ഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം നടന്നത്. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്.

ഹരിണിയുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. നിരവധി പേരാണ് അതിന് അഭിപ്രായങ്ങളുമായി എത്തിയത്.

ALSO READ

ലോകത്തെമ്പാടുമുള്ള മലയാളികളെ ഒരുപോലെ ചിരിപ്പിച്ച കരിക്കിന്റെ ഒറിജിനൽ സീരിസിന് എന്ത്പറ്റി? ഉത്തരം കണ്ടെത്തി ആരാധകർ

ഹരിണിയുടെ പോസ്റ്റ് :

എന്റെ അമ്മ ഇല്ലായിരുന്നേൽ ഒരുപക്ഷേ ഞാൻ ഈ ചിരിച്ച മുഖവുമായി ഇങ്ങനെ ഒരു Post ഇടാൻ ഉണ്ടാവില്ലായിരുന്നു എന്റെ അമ്മ എന്നെ വേണ്ട എന്ന് പറഞ്ഞ പ്രസവിച്ച സ്ത്രീയുടെ മുന്നിൽ ഞാനാണ് അവളുടെ അമ്മ എന്ന് പറഞ്ഞ് എന്നെ ഒരു നല്ല ജീവിതത്തിലേക്ക് നയിച്ചവളാണ് എന്റെ അമ്മ അമ്മ പെണ്ണേ.

 

View this post on Instagram

 

A post shared by Harini Chandana (@harinichandana)

Advertisement