ജ്യോതികയുടെ പുതിയ ചിത്രം പൊൻമകൾ വന്താൽ; ഫസ്റ്റ് ലുക്ക് പുറത്തിവിട്ട് സൂര്യ

20

തമിഴകത്തെ സുപ്പർനായികയും, സൂപ്പർതാരം സൂര്യയുടെ ഭാര്യയുമായ ജ്യോതിക സർക്കാർ സ്‌കൂൾ അധ്യപികയായെത്തിയ രാക്ഷസി എന്ന ചിത്രത്തിന് ശേഷം നായികയാകുന്ന പുതിയ ചിത്രമാണ് പൊൻമകൾ വന്താൽ.

ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നടനും ജ്യോതികയുടെ ഭർത്താവുമായ സൂര്യ പുറത്തുവിട്ടു.
ഒരു തോക്കും, പേപ്പർ കൊണ്ടുണ്ടാക്കിയ കാറ്റാടിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുക.

Advertisements

പുതുമുഖ സംവിധായകൻ ജെജെ ഫെഡറിക് ഒരുക്കുന്ന ചിത്രത്തിൽ ഭാഗ്യരാജ്, പാർത്ഥിപൻ, പാണ്ഡിരാജൻ, പ്രതാപ് പോത്തൻ എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ നിർമാണത്തിൽ സൂര്യ പങ്കാളിയാകും എന്നും റിപ്പോർട്ടുകളുണ്ട്. ഹിറ്റ് ചിത്രം 96ലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഗോവിന്ദ് വസന്തയാണ് സിംഗീതം നിർവഹിക്കുന്നത്.

Advertisement