താൻ ഒരുവിലയും കൊടുക്കുന്നില്ല: നടൻ ശ്രീനിവാസന് എതിരെ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

22

ആൺ പെൺ വിവേചനം മലയാള സിനിമയിൽ ഇല്ലെന്ന നടൻ ശ്രീനിവാസന്റെ പ്രസ്ഥാവനയ്ക്കെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. ശ്രീനിവാസന്റെ കമന്റിന് താൻ ഒരുവിലയും കൊടുക്കുന്നില്ലെന്നും, ശ്രീനിവാസൻ പറഞ്ഞത് അപ്രസക്തമാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി തിരിച്ചടിച്ചു.

അത്തരം ഒരു കമന്റിന് ഉത്തരം പറഞ്ഞ് അതിനെ മഹത്വവൽക്കരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ആ കമന്റിന് ഞാൻ ഒരു വിലയും കൊടുക്കുന്നില്ല. അപ്രസക്തമാണ് ആ കമന്റ്. സത്യമാണ് പ്രസക്തം. ആ സത്യം എല്ലാവരുടെയും മുന്നിൽ തുറന്നുവച്ചിട്ടുള്ളതാണ്. അത് സുവ്യക്തവുമാണ് പാർവതി പറഞ്ഞു.

Advertisements

ഡബ്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ലെന്നും മലയാള സിനിമയിൽ ആൺ പെൺ വിവേചനമില്ലെന്നും അടുത്തിടെ ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പ്രതികരിച്ചിരുന്നു.

അതേസമയം, ഫെമിനിച്ചി എന്ന വിളി താൻ ഏറ്റെടുക്കുകയാണെന്നും ഏറ്റവും ബെസ്റ്റായ ഒരു വിളിയായാണ് അത് തനിക്ക് തോന്നുന്നതെന്നും പാർവതി അഭിമുഖത്തിൽ പറയുന്നുണ്ട്. ഫാൻസ് അസോസിയേഷനുകളെയും പാർവതി വിമർശിക്കുന്നുണ്ട്. ഞാനും ചിലരുടെയൊക്കെ ഫാനാണ്. എന്നുകരുതി, ആരാധന മൂത്ത് പറയുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന അന്ധമായി ഒരാളെ ഫോളോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്.

ഫാൻസ് അസോസിയേഷൻ എന്നു പറയുന്ന സംഭവം, പലരും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടൊന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ആത്യന്തികമായി നല്ലതിനേക്കാളേറെ മോശമാണ് സംഭവിക്കുന്നത് പാർവതി പറയുന്നു

Advertisement