മോശം പെരുമാറ്റം: വിരാട് കോഹ്‌ലിക്ക് സസ്പെൻഷൻ ഭീഷണി, ലോകകപ്പ് സെമിയിലും ഫൈനലിലും പണികിട്ടും

22

ലോകകപ്പ് സെമി ഫൈനൽ ഉൾപ്പെടെ നിർണായക മത്സരങ്ങൾ മുൻപിൽ നിൽക്കെ വിരാട് കോഹ്‌ലിക്ക് മുൻപിൽ സസ്പെൻഷൻ ഭീഷണി. ഇനി ഒരിക്കൽ കൂടി അമ്പയറോട് മോശമായി പെരുമാറിയാൽ കോഹ് ലിക്ക് സസ്പെൻഷൻ നേരിടേണ്ടി വരും.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡിആർഎസ് തീരുമാനത്തിൽ അതൃപ്തി അറിയിച്ച് കോഹ് ലി അമ്ബയറോട് മോശമായി പെരുമാറിയതിന് പിഴ വിധിക്കപ്പെട്ടാൽ കോഹ് ലിയുടെ ഡീമെറിറ്റ് പോയിന്റ് മൂന്ന് ആവും. വീണ്ടും ഒരിക്കൽ കൂടി മോശം പെരുമാറ്റം കളിക്കളത്തിൽ പുറത്തെടുത്താൽ നാല് ഡിമെറിറ്റ് പോയിന്റും.

Advertisements

ലോകകപ്പ് ആവേശം നിറയുമ്പോൾ കോഹ് ലിയിൽ നിന്ന് ഇനിയും ഇത്തരം നീക്കങ്ങളുണ്ടായാൽ സെമിയിലും ഫൈനലിലേക്ക് എത്തിയാൽ അവിടേയും ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അമ്ബയറോട് ഡിആർഎസിന്റെ പേരിൽ തർക്കിച്ചതിനാണ് കോഹ് ലിക്ക് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിച്ചത്. 2018ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് മറ്റൊരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചത്.

ഐസിസി നിയമപ്രകാരം 24 മാസത്തിനുള്ളിൽ നാല് ഡീമെറിറ്റ് പോയിന്റ് ഒരു ടെസ്റ്റിൽ നിന്നോ, രണ്ട് ഏകദിനങ്ങളിൽ നിന്നോ ട്വന്റി20യിൽ നിന്നോ സസ്പെൻഡ് ചെയ്യപ്പെട്ടേക്കാം.

Advertisement