കോഹ്‌ലിക്ക് താൽപര്യം അവരോട് മാത്രം, റായിഡു വിരമിച്ചതിന്റെ പേരിൽ കോഹ്‌ലിക്ക് എതിരെ ആരാധകർ

7

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അമ്പാട്ടി റായിഡു വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിരാട് കോഹ് ലിക്കും ബിസിസിഐയ്ക്കും എതിരെ രൂക്ഷ വിമർശനം ഉയരുന്നു. ലോകകപ്പ് ടീമിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് റായിഡു ആയിരിക്കും എന്ന കോഹ്‌ലി ഒരിക്കൽ പറഞ്ഞ വാക്കുകൾ ഉയർത്തിക്കൊണ്ടാണ് ആരാധകരുടെ വരവ്. കോഹ്‌ലിക്ക് താത്പര്യം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരങ്ങളോട് മാത്രമെന്നും ആരോപണം ഉണ്ട്.

പരിക്കേറ്റ വിജയ് ശങ്കറിന്റെ പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടത് കോഹ് ലിയും കോച്ച് രവി ശാസ്ത്രിയുമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ലോകകപ്പിൽ നാലാം സ്ഥാനത്ത് ഒരിക്കൽ ഉറപ്പിച്ച താരത്തെ ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്താൻ അവസരം ഉണ്ടായിട്ടും അതിന് തയ്യാറാവാത്തതിനെയാണ് ആരാധകർ വിമർശിക്കുന്നത്.

Advertisements

ലോകകപ്പിനുള്ള ഇന്ത്യയുടെ റിസർവ് ലിസ്റ്റിൽ ഉണ്ടായിട്ടും ധവാന് പരിക്കേറ്റ സമയത്തും, ഇപ്പോൾ വിജയ് ശങ്കറിന് പരിക്കേറ്റപ്പോഴും റായിഡുവിനെ ടീം സെലക്ടർമാർ പരിഗണിച്ചില്ല. റായിഡുവിനെ പോലൊരു താരത്തിന് ഇങ്ങനെയൊരു വിരമിക്കൽ അല്ല നൽകേണ്ടത്് എന്നാണ് ആരാധകർ പറയുന്നത്.

Advertisement