Home Entertainment

ദുൽഖറിനെ തേച്ചിട്ടുപോയ യുവതി മമ്മൂട്ടിയുടെ കൂടെ കറങ്ങിനടക്കുന്നു, സഭവം ഇങ്ങനെ

38

സിനിമയിൽ അസാധ്യമായത് ഒന്നുമില്ല. താരങ്ങൾ ഉണ്ടാകുന്നതും അസ്തമിക്കുന്നതും വളരെപ്പെട്ടെന്നാണ്. ഇന്ന് മകളായി അഭിനയിച്ചയാൾ നാളെ നായികയായും പിന്നൊരിക്കൽ അമ്മയായും അഭിനയിക്കുന്നത് സാധാരണയാണ്.

കാലത്തിന്റെ കളികൾ ഏറ്റവും കൂടുതൽ നടക്കുന്നത് സിനിമയിൽ തന്നെ. അമൽ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിരുന്നു കാർത്തിക മുരളീധരൻ. ദുൽക്കറിന്റെ കഥാപാത്രത്തെ തേച്ചിട്ടുപോകുന്ന നായികയാണ് ആ സിനിമയിൽ കാർത്തിക.

Advertisements

പിന്നീട് കാർത്തികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം മമ്മൂട്ടിയുടെ കൂടെ ആയിരുന്നു. അങ്കിൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സിനിമയിൽ നിറഞ്ഞുനിൽക്കുന്ന വേഷം.

ദുൽഖറിനെ തേച്ചിട്ടുപോയവൾ മമ്മൂട്ടിയുടെ കൂടെ കറങ്ങിനടക്കുന്നു’ എന്നൊക്കെയാണ് അങ്കിളിന്റെ റിലീസ് സമയത്ത് ട്രോളുകൾ ഇറങ്ങിയത്.

എന്തായാലും സിഐഎയും അങ്കിളും ഹിറ്റുകളായി. ദുൽഖറിനും മമ്മൂട്ടിക്കും രാശിയുള്ള നായിക തന്നെയെന്ന് കാർത്തിക മുരളീധരൻ തെളിയിക്കുകയും ചെയ്തു.

Advertisement