നഞ്ചങ്കോട്ട സ്റ്റേഷനിലെ കൊലമാസ് പൊലീസ് ഓഫീസർ; ടൊവീനോയുടെ ഇടിവെട്ട് ആക്ഷനുമായി കൽക്കി ടീസർ

53

മലയാളത്തിന്റെ യുവനായകൻ ടൊവീനോ തോമസ് നായകനാവുന്ന ‘കൽക്കി’യുടെ ടീസർ പുറത്തെത്തി. നവാഗതനായ പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.

സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം.

Advertisements

സംവിധായകനൊപ്പം സുജിൻ സുജാതൻ കൂടി ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കർ. എഡിറ്റിംഗ് രഞ്ജിത്ത് കുഴൂർ.

സംഗീതം ജേക്സ് ബിജോയ്. ആക്ഷന് പ്രാധാന്യമുള്ള സിനിമയുടെ ആക്ഷൻ കൊറിയോഗ്രഫി നാല് പേർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായൻ, സുപ്രീം സുന്ദർ, അൻപറിവ്, മാഫിയ ശശി എന്നിവർ ചേർന്ന്. ബക്രീദിന് തീയേറ്ററുകളിലെത്തും.

Advertisement