നടൻ സായ് കുമാറിന്റെ മകൾ ലാവണ്യയും സീരിയൽ അഭിനയ രംഗത്തേക്ക്: കൈയ്യെത്തും ദൂരത്ത് നവംബർ മുപ്പത് മുതൽ

2917

2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗൺ മൂലം തളർന്ന മലയാളം ടെലിവിഷൻ പരിപാടികൾ ലോക്ക്ഡൗണിന് ശേഷം നിരവധി പുതിയ പരിപാടികൾ ഒരോ ചാനലും അവതരിപ്പിക്കുന്നുണ്ട്. മുടങ്ങിയ പോയ പഴയ സീരിയലുകൾ എല്ലാം വീണ്ടും സംപ്രേഷണം തുടങ്ങി കഴിഞ്ഞു.

ഒപ്പം പുതിയ പരമ്പരകളുടേയും മറ്റ് പ്രോഗ്രാമുകളുടേയും ചിത്രീകരണവും നടക്കുന്നുണ്ട്. ഇപ്പോഴിതാ മിനിസ്‌ക്രീൻ സീരിയലിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടനായ സായ് കുമാറിന്റെ മകൾ വൈഷ്ണവി. സീ കേരളത്തിൽ ആരംഭിക്കുന്ന കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവിയുടെ അഭിനയ അരങ്ങേറ്റം.

Advertisements

വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുക നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ്. കനക ദുർഗ എന്നാണ് വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്. പുതിയ സീരിയൽ ഈ വരുന്ന തിങ്കളാഴ്ച വൈകുന്നേരം 8.30 മുതൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്തു തുടങ്ങും.

മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ സീരിയലിൽ ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്.

ആദിത്യനും തുളസിയുമായിട്ടാകും ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. പ്രശസ്ത താരം തൃശൂർ ആനന്ദ് കൃഷ്ണപ്രിയയുടെ ഭർത്താവായ ജയശീലൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നു. കൃഷ്ണപ്രിയയുടെ സഹോദരൻ കൃഷ്ണപ്രസാദിന്റെ വേഷത്തിൽ എത്തുക പ്രമുഖ താരം ശരൺ ആണ്.

കനക ദുർഗ എന്ന വില്ലത്തി സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സമീപകാലത്ത് സീ കേരളം അവതരിപ്പിച്ച കാർത്തികദീപം സീരിയലിനും വിനോദ പരിപാടികളായ മിസ്റ്റർ ആൻഡ് മിസ്സിസ്, ലെറ്റ്സ് റോക്ക് എൻ റോൾ എന്നിവയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇവയുടെ തുടർച്ചയായാണ് പുതിയ സീരിയലും വരുന്നത്. കൈയ്യെത്തും ദൂരത്തായിട്ടും കാതങ്ങൾ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയൽ പറയുന്നത്.

പരസ്പരം സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു സഹോദരനും സഹോദരിയും അവരുടെ കുടുംബവും. എന്നാൽ സഹോദരന്റ ഭാര്യ തനിക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞു ആൺകുട്ടിയാകാൻ ആഗ്രഹിക്കുന്നു.

എന്നാൽ വിധി മറ്റൊന്നാകുന്നു. പരസ്പരം വൈരികളായി തീരുന്ന സഹോദരന്റെ മകനും സഹോദരിയുടെ മകളും ഒരുനാൾ പരസ്പരം ഇഷ്ടപ്പെടുന്നിടത്താണ് സീരിയലിന്റെ തുടക്കം. വീട്ടിൽ പല പ്രതിസന്ധികളേയും അതിജീവിച്ച ഒന്നാകാനാകുമോ ഇവർക്കെന്നതാണ് കയ്യെത്തും ദൂരത്ത് പറയുന്നത്. സീരിയലിന്റെ ഒരു പ്രോമോ സീ കേരളം സോഷ്യൽ മീഡിയയിലൂടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു.

Advertisement