മഹേഷ് ബാബുവിന്റെ നായികയായി കീർത്തി സുരേഷ്, ഒപ്പം അനിൽ കപൂറും വിദ്യാബാലനും: സറക്കു വാരി പട്ട ജനുവരിയിൽ

57

തെലുങ്കു യുവ സൂപ്പരാതാരം മഹേഷ് ബാബുവും മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷും ആദ്യമായി താരജോഡികൾ ആകുന്ന ‘സറക്കു വാരി പട്ട’യുടെ പൂജ കഴിഞ്ഞു. ജനുവരിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്.

കീർത്തി സുരേഷിന്റെ ജന്മദിനത്തിലാണ് മഹേഷ് ബാബു ചിത്രത്തിലെ നായിക കീർത്തിയാണെന്ന് അറിയിക്കുകയുണ്ടായത്. മഹേഷ് ബാബുവിന്റെ ഭാര്യ നമൃതയും, മകൾ സിതാരയും ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തു.

Advertisements

അണിയറ പ്രവർത്തകർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും, ബോളിവുഡ് താരം വിദ്യാ ബാലൻ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അനിൽ കപൂറാണ് ചിത്രത്തിലെ വില്ലനെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പരശുറാം ആണ് സറക്കു വാരി പട്ടയുടെ സംവിധായകൻ, എസ് താമനാണ് സംഗീതം ഒരുക്കുന്നത്. ഏഴ് വർഷത്തിന് ശേഷം താമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. സരിലേരു നീക്കെവ്വറു എന്ന ആക്ഷൻ ത്രില്ലറിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്.

അനിൽ രവി പുടിയാണ് ചിത്രത്തിന്റെ സംവിധായകൻ. രഷ്മികയായിരുന്നു ചിത്രത്തിലെ നായിക. കീർത്തി സുരേഷിന്റെ മിസ് ഇന്ത്യ എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ റിലീസ് .

സെൽവ രാഘവനൊപ്പം കീർത്തി അഭിനയിക്കുന്ന സാനി കൈദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അരുൺ മാത്തേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും. യാമിനി യഗ്നമൂർത്തി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നഗൂരനാണ് നിർവഹിക്കുന്നത്.

Advertisement