ഒന്നിനും കൊള്ളാത്തവർ എന്നായിരുന്നു ആളുകൾ തങ്ങളെ വിളിച്ചിരുന്നത്: വെളിപ്പെടുത്തലുമായി ജോജു ജോർജ്

98

വർഷങ്ങളായി ചെറുതു വലുതുമായ വേഷങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു ജോജു ജോർജ്. ജോസഫ്, ജൂൺ, ചോല, കളി , പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിലൂടെ ആരാധകരെ ജോജു ജോർജ് അമ്പരപ്പിച്ചിരുന്നു.

അടുത്തിടെ നടൻ ജോജു ജോർജ് ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. പുതിയ ചിത്രമായ പീസിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. ആർഎക്സ് 100 ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ജോജു ആയിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

Advertisements

ഇപ്പോൾ ബൈക്ക് സ്റ്റണ്ടിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ. ചെറുപ്പം മുതലേ ബൈക്ക് സ്റ്റണ്ട് നടത്തി വന്ന ആളാണ് താൻ എന്ന് ജോജു പറഞ്ഞു. പണ്ട് മാളയിൽ കൂട്ടുകാർക്കൊപ്പം ഇതൊക്കെ ചെയ്യുമ്പോൾ ആളുകൾ, ഒന്നിനും കൊള്ളാത്തവരെന്നായിരുന്നു തങ്ങളെ വിളിച്ചിരുന്നതെന്നും താരം പറയുന്നു.

നല്ല തമാശയാണ്. ചെറുപ്പത്തിൽ മാളയിൽ കൂട്ടുകാരുടെ കൂടെ ഇതുപോലെ ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്യുമ്‌ബോൾ ആളുകൾ ഒന്നും കൊള്ളാത്തവരെന്നായിരുന്നു ഞങ്ങളെ വിളിച്ചിരുന്നത്. ചെറുപ്പത്തിൽ ഇതൊക്കെ ചെയ്തത് കൊണ്ടാണ് ഇപ്പോൾ ചെയ്യാനാകുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് ഇതൊക്കെ ചെയ്യുന്നതെന്നും ജോജു പറയുന്നു.

പീസിൽ കാർലോസ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. പ്രായമുള്ള ഫ്രീക്കൻ എന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ജോജു പറയുന്നത്. ജീവിതം ഏതുസമയത്തും അടിച്ചു പൊളിച്ച് ജീവിക്കുന്നയാളാണ് കാർലോസ് എന്നും ജോജു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ പീസിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം താരം പങ്കുവെച്ചത്. ആർഎക്‌സ് ഹണ്ട്രഡ് ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതായിരുന്നു ചിത്രം. പീസിൽ കാർലോസ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.

സൻഫീർ കെ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിൽ അതിഥി രവി, ഷാലു റഹീം, ആശ ശരത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സഫർ സനലും രമേശ് ഗിരിജയുമാണ് ചിത്രം എഴുതിയിരിക്കുന്നത്. ഷമീർ ജിബ്രാൻ ആണ് ഛായാഗ്രാഹകൻ.

Advertisement