സത്യം പറഞ്ഞാൽ കുട്ടികളെ എനിക്ക് ഇഷ്ടമല്ലായിരുന്നു, ഒരു ശല്യമായാണ് ഞാൻ അവരെ കണ്ടിരുന്നത്: ഹരികൃഷ്ണൻസ് നായികയുടെ വെളിപ്പെടുത്തൽ

241

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരസുന്ദരിയാണ് ബോളിവുഡ് നടി ജൂഹി ചൗള. സൽമാൻ ഖാനും ഷാരൂഖ് ഖാനും അടക്കുള്ള ബോളിവുഡ് സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ ജൂഹി മലയാള സിനിമയിലും അഭിനയിട്ടുണ്ട്.

ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ജൂഹി ചൗള മലയാളത്തിൽ എത്തിയത്. ഈ ഒരൊറ്റ സിനിമ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായി മാറി ജൂഹി ചൗള.

Advertisements

മലയാളത്തിന്റെ താരര ാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും നായകന്മാരായ ചിത്രത്തിലെ നടിയുടെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാസിൽ സംവിധാനം ചെയ്ത വിജയചിത്രത്തിൽ മികച്ച പ്രകടനമാണ് ജൂഹി ചൗള കാഴ്ചവെച്ചത്. ബോളിവുഡ് സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ ശേഷമാണ് ജൂഹി ചൗള മലയാളത്തിലേക്കും എത്തിയത്.

1999ലാണ് ഹരികൃഷ്ണൻസ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. റിലീസ് ചെയ്ത് വർഷങ്ങളായെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഹരികൃഷ്ണൻസ്. ടെലിവിഷൻ ചാനലുകളിലെല്ലാം വന്നാൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സൂപ്പർതാര ചിത്രത്തിന് ലഭിക്കാറുളളത്.

അതേസമയം ഒരഭിമുഖത്തിൽ ഹരികൃഷ്ണൻസ് നായിക ജൂഹി ചൗള പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തനിക്ക് മുൻപ് കുട്ടികളെ തീരെ ഇഷ്ടമല്ലായിരുന്നുവെന്ന് നടി പറയുന്നു. ഹം ഹേ രഹി പ്യാർ കേ തുടങ്ങിയ സിനിമകൾ ചെയ്തെങ്കിലും കുട്ടികളെ സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഒരു ശല്യമായാണ് ഞാൻ അവരെ കണ്ടിരുന്നത്.

പക്ഷേ ഞാൻ ഒരു അമ്മയായതിന് ശേഷം കുട്ടികളെ മറ്റൊരു രീതിയിൽ നോക്കികാണാൻ തുടങ്ങി. അത് എന്നിൽ മാറ്റമുണ്ടാക്കിയെന്നും അഭിമുഖത്തിൽ ജൂഹി ചൗള തുറന്നുപറഞ്ഞു. ജാൻവി, അർജുൻ എന്നിങ്ങനെയാണ് ജൂഹി ചൗളയുടെ മക്കളുടെ പേര്. 1995ൽ ജയ് മേഹ്തയാണ് ജൂഹിയെ വിവാഹം കഴിച്ചത്. തന്റെ സിനിമകൾ കാണുന്നതിൽ മക്കൾക്ക് അത്ര താൽപര്യമുണ്ടാവാറില്ലെന്നും അഭിമുഖത്തിൽ ജൂഹി പറഞ്ഞു.

റൊമാന്റിക്ക് ചിത്രങ്ങളിൽ അമ്മയെ കാണുമ്പോൾ വിചിത്രമായി തോന്നുമെന്നാണ് അവരുടെ അഭിപ്രായം. നടി പറഞ്ഞു. അമ്മ റോളും സിനിമാ കരിയറും ഒന്നിച്ചുകൊണ്ടുപോകുന്നതിനെ കുറിച്ചും അഭിമുഖത്തിൽ ജൂഹി പ്രതികരിച്ചു. പെർഫെക്ട് പേരന്റ് എന്നൊന്ന് ഇല്ലെന്ന് നടി പറയുന്നു. ചെറുപ്പത്തിൽ തന്റെ മാതാപിതാക്കളും ജോലിക്കാരായിരുന്നു.

എന്റെ ഭാഗത്തുനിന്നും എന്റെ ചിത്രീകരണമെല്ലാം മുംബൈ കേന്ദ്രീകരിച്ചാക്കാൻ ശ്രമിക്കാറുണ്ട്. ഇനി പുറത്തുപോവുകയാണെങ്കിലും കുട്ടികളെ നോക്കാൻ വീട്ടിൽ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കും. മിക്കപ്പോഴും അമ്മായിഅമ്മയോ നാത്തൂനോ ഉണ്ടാകും. മുംബൈ വിട്ട് പോയാൽ തന്നെ പത്ത് ദിവസത്തിൽ കൂടുതൽ തനിക്ക് നിൽക്കാൻ സാധിക്കാറില്ലെന്നും അഭിമുഖത്തിൽ ജൂഹി ചൗള വ്യക്തമാക്കി.

Advertisement