മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ നിന്നും ശ്രീനാഥ് ഭാസി പിന്മാറി, കാരണം ഇതാണ്

24

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർതാരം മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ ടി ചാക്കോ ആണ് ദി പ്രീസ്റ്റിന്റെ സംവിധാനം.

മമ്മൂട്ടി പുരോഹിത വേഷത്തിലെത്തുന്ന ദി പ്രീസ്റ്റിന്റെ പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രം നിറയെ ദുരൂഹതകൾ നിറഞ്ഞതാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം ആരംഭിച്ചിരുന്ന സിനിമ കോറോണ ലോക്ഡൗണിനെ തുടർന്ന് നിർത്തി വെച്ചിരിക്കുകയാണ്.

Advertisements

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മമ്മൂട്ടിയുടെ ഈ പുതിയ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യേണ്ടിയിരുന്ന യുവതാരം ശ്രീനാഥ് ഭാസി പിന്മാറിയതായിട്ടാണ്. ഡേറ്റ് പ്രശ്നത്തെ തുടർന്നാണ് ശ്രീനാഥ് ഭാസി പിൻമാറിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശ്രീനാഥ് ഭാസിക്ക് പകരം എത്തുന്നത് ആരാണെന്ന കാര്യം തീരുമാനം ആയിട്ടില്ല. ആദ്യമായി മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയപ്പൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും വിഎൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ശ്യാം മേനോനും ദീപു പ്രദീപുമാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് അഖിൽ ജോർജാണ്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisement