പൃഥ്വിരാജ് ആയിരുന്നു ആദ്യം വിളിച്ചത് പിന്നീട് മൂന്നരമാസക്കാലം ഉറക്കമില്ലാത്ത രാത്രികളായിരുന്നു: വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

42

ലോകത്തെ കോവിഡ് വ്യാപനം ആരംഭിച്ചതോടെ ലോക്ക്ഡൗൺ നിലവിൽ വന്നു. ഇതോടെ പല പ്രവാസികൾക്കും നാട്ടിൽ എത്താനാകാതെ അന്യ രാജ്യങ്ങളിൽ കുടുങ്ങി. ഇതിനിടെ പലരും സുരേഷ് ഗോപി എംപിയുടെ സഹായത്തോടെ നാട്ടിൽ തിരികെ എത്തി.

ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും ലോക്ക്ഡൗണിനിടെ തനിക്ക് ലഭിച്ച ഫോൺകോളുകളെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം നിർവഹിച്ച സിനിമയായിരുന്നു ആട് ജീവിതം. ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ സംഘം ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ അവിടെ കുടുങ്ങുകയും ചെയ്തിരുന്നു.

Advertisements

കൊറോണ വ്യാപനത്തെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണിലാണ് സിനിമ സംഘം അവിടെ കുടുങ്ങി കിടന്നിരുന്നത്. മേയ് 22നായിരുന്നു ഷൂട്ടിങ് പൂർത്തിയാക്കി സിനിമ സംഘം നാട്ടിലേക്ക് മടങ്ങിയത്.
വിദേശത്ത് കുടുങ്ങിയ പശ്ചാത്തലത്തിൽ പൃഥ്വിരാജ് സഹായം തേടി വിളിച്ചിരുന്ന കാര്യം ഇപ്പോൾ തുറന്ന് പറയുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി.

പൃഥ്വിരാജ് സുരേഷ് ഗോപിയെ വിളിച്ച് ജോർദ്ദാനിൽ കുടുങ്ങിയ സമയത്ത് സഹായം അഭ്യാർഥിക്കുകയായിരുന്നു. ആദ്യം വിളിച്ചത് പൃഥ്വിയാണെന്നും പിന്നീട് മൂന്ന് മാസത്തേക്ക് തനിക്ക് ഉറക്കം പോലുമില്ലാത്ത രാത്രി ആയിരുന്നെന്ന് എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ അദ്ദേഹം.

വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകൾ, അതിൽ തിരഞ്ഞെടുക്കപ്പെട്ടവർ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും നോർക്ക, കൊവിഡ് വാർ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു.

ഞങ്ങൾക്കൊരു സുരക്ഷ വേണം, നാട്ടിൽ എത്തുമ്പോൾ എത്താൻ കഴിയട്ടെ എന്ന് ആദ്യം പറഞ്ഞത് പൃഥ്വിരാജാണ്. ഐശ്വര്യ പൂർണമായ തുടക്കമായിരുന്നു അത്. അന്ന് മുതൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഏതാണ്ട് മൂന്നരമാസക്കാലം ഇപ്പോഴും ഇന്നലെയും ഫിലിപ്പീൻസിൽ നിന്നും വരാനുളള മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യത്തിന് കോളുകൾ വന്നിരുന്നു.

ഇത് ഒരിക്കലും ഇങ്ങനെ അണമുറിയാതെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകൾ വരിക. അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് പലസമയത്താണ് കോളുകൾ വരുന്നത്.

അങ്ങനെയുളള കോളുകൾ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തിൽ എന്റെ മാനസിക ഘടന റീ സ്ട്രക്ച്ചർ ചെയ്തതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാൾ ആ ദിവസം എനിക്ക് ആഘോഷിക്കാൻ പറ്റിയില്ല. വൈകുന്നേരം കുടുംബവുമായി ചേർന്ന് ഒരു കേക്ക് കട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് ആഘോഷത്തിന്റെ അംശം എന്ന് പറയുന്നത്. ഉച്ചയ്ക്ക് ഗവർണറുടെ അവിടെ കൊടുത്തയച്ച പായസത്തിന്റെ ഒരു അംശം, ബോളി ഇതൊക്കെ ആയിരുന്നു ആഘോഷം.

അങ്ങനെ ഒരു മാനസികനില ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷമെന്ന് പറഞ്ഞ് ഞാനതിനെ വിട്ടുകൊടുക്കുകയായിരുന്നു’ എന്നും സുരേഷ് ഗോപി പറയുന്നു.

Advertisement