താൻ 25 വയസുള്ള മകന്റെ അച്ഛനെന്ന് പറയാൻ ഒരു മടിയുമില്ല, 23 വയസ്സുള്ള പെൺമക്കൾ ഇരട്ടകളാണ്: കുടുംബ സദസ്സുകളുടെ പ്രിയനടൻ രാജേഷ് ഹെബ്ബാർ

333

കഴിഞ്ഞ പതിനേഴ് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ രാജേഷ് ഹെബ്ബാർ മലയാളം സിനിമാ സിരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളണ്. സിനിമകളിലും സീരിയലുകളിലും തിളങ്ങി നിൽക്കുയാണ് താരം ഇപ്പോൾ.

ഇതുവരെ അമ്പതോളം സിനിമകളും 40 സീരിയലുകളും ആയി തിരക്കോട് തിരക്കായിരുന്നു രാജേഷ് ഹെബ്ബാറിന്റെ കരിയർ. ഇതിനിടെ മികച്ച ടെലിവിഷൻ താരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.

Advertisements

ശരീര സംരക്ഷണത്തിൽ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് രാജേഷ് ഹെബ്ബാർ. ഇപ്പോൾ ശരീര സൌന്ദര്യം കൊണ്ടു പ്രായം മറയ്ക്കുന്ന രഹസ്യത്തെ ക്കുറിച്ചു തുറന്ന് പറയുകയാണ് അദ്ദേഹം. ശരീരസംരക്ഷണത്തിനും വർക്കൗട്ടിനുമൊന്നും പ്രായം ഒരു തടസമല്ലെന്ന് രാജേഷ് പറയുന്നു.

ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജേഷ് ഹെബ്ബാർ തന്റെ ഫിറ്റ്നസ് രഹസ്യം തുറന്ന് പറഞ്ഞത്. ഈ വരുന്ന നവംബറിൽ എനിക്ക് 53 തികയും. എന്റെ മൂത്ത മോന് 25 വയസ്സായി. പെൺമക്കൾ ഇരട്ടകളാണ്. അവർക്ക് 23 വയസ്സുണ്ട്.

25 വയസ്സുകാരന്റെ അച്ഛനെന്ന് പറയാൻ മടിയില്ല. 35 വയസ്സ് കഴിഞ്ഞാണ് അഭിനയ രംഗത്ത് സജീവമായത്. ഒരു അഭിനേതാവിന്റെ ടൂൾ അയാളുടെ ശരീരവും മുഖവുമാണല്ലോ. ഏത് ഏജ് ഗ്രൂപ്പിൽ ഉള്ള കഥാപാത്രങ്ങൾ കിട്ടിയാലും ചെയ്യാൻ പറ്റണം.

ഇപ്പോഴും ഞാൻ 35 മുതൽ 80 വയസ്സ് വരെയുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ 35 40 വയസ്സൊക്കെയുള്ള റോളുകളിലേക്ക് എന്നെ തിരഞ്ഞെടുക്കണമെങ്കിൽ ലുക്ക് അങ്ങനെയായിരിക്കണം. അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് എല്ലാമെന്നും രാജേഷ് ഹെബ്ബാർ പറയുന്നു.

Advertisement