മകള്‍ക്കൊരു കൂട്ടായി ഒരാളുകൂടി വേണ്ടെയെന്ന ചോദ്യത്തിന് ശ്വേത മേനോന്‍ കൊടുത്ത കിടു മറുപടി കേട്ടോ

33970

അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് ശ്വേതാ മേനോൻ. പിന്നീട് വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും, ഒരു രാഷ്ട്രീയ നേതാവുമായുണ്ടായ പ്രശ്‌നങ്ങളും ഒക്കെയായി ശ്വേതാ മേനോൻ വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

അതേ സമയം ശ്വേത മേനോൻ ശ്രീവത്സൻ മേനോൻ ദമ്പതികൾക്ക് കുഞ്ഞു പിറന്നതും വലിയ വാർത്തയായിരുന്നു. കളിമണ്ണ് എന്ന ബ്ലെസ്സി ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് പിറന്ന മകൾ സബൈന മലയാളികളുടെ സ്വന്തം കുഞ്ഞാണ്. അമ്മയേക്കാൾ വലിയ താരമായി സബൈന എന്നു പറഞ്ഞാലും തെറ്റില്ല.

Advertisements

Also Read
മൂന്ന് കോടി തന്നെ വേണമെന്ന് നിർബന്ധം, പൂജ ഹെഗ്‌ഡെയെ നിർമ്മാതാക്കൾ ഒഴിവാക്കുന്നു, താരസുന്ദരി പുതിയ സിനിമകളൊന്നും ഇല്ലാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

ഇപ്പോളിതാ തങ്ങളുടെ മകളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്വേതാമേനോൻ. മകളുടെ വരവോടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ശ്വേത മേനോൻ തുറന്നുപറഞ്ഞിരുന്നു. വികാര വിക്ഷോഭങ്ങൾ അടക്കാൻ പഠിച്ചത് മകളുടെ വരവോടെയായിരുന്നുവെന്ന് താരം പറയുന്നു.

ദേഷ്യവും സങ്കടവും അവളുടെ മുന്നിൽ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവർ എന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളിൽ നിന്നും പരിഹാരം ലഭിക്കുമെന്ന് അവർക്ക് വിശ്വാസം ഉണ്ടാവണം.

കരുതലും സ്നേഹവും മാത്രമേ എനിക്ക് മോൾക്കായി നൽകാൻ കഴിയൂയെന്നും ശ്വേത മേനോൻ പറയുന്നു. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഗ്ലാമറസാവാറുണ്ട്. അത് ശ്വേതാ മേനോനല്ല, ആ കഥാപാത്രമാണ്. അധികം ഒച്ചയും ബഹളവുമൊന്നു മില്ലാത്ത യാളാണ് താനെന്ന് ശ്വേത മേനോൻ പറയുന്നു.

Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ

സിനിമയിൽ അല്ലാത്തപ്പോൾ നടിയാണെന്ന തരത്തിൽ ജീവിക്കാറില്ല. വീട്ടമ്മയാവാൻ പ്രത്യേകിച്ച് മേക്കോവറുകളൊന്നും ആവശ്യമില്ല. സിനിമ മാറ്റിനിർത്തിയാൽ അങ്ങനെയാണ്. ഒറ്റക്കുട്ടിയായ എനിക്ക് ഭർത്താവ് മാത്രമല്ല അദ്ദേഹം. സഹോദരനും കൂട്ടുകാരനും കൂടിയാണ് ശ്രീ. വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്.

കരിയറിനെക്കുറിച്ച് എന്നേക്കാൾ കൂടുതൽ ആശങ്ക അദ്ദേഹത്തിനാണ്. മകൾക്കൊരു കൂട്ടുവേണ്ടെയന്ന് ചെദിച്ചപ്പോൾ അടുത്ത കളിമണ്ണ് വരട്ടെയെന്നാണ് താരം പറഞ്ഞത്. മകൾക്കൊരു കൂട്ടു വേണ്ടെയെന്ന ചോദ്യത്തിന് അടുത്ത കളിമണ്ണ് വരട്ടെയെന്ന് ശ്വേത മേനോൻ പറഞ്ഞു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശ്വേത 2011ലാണ് ശ്രീവത്സനെ വിവാഹം കഴിക്കുന്നത്.

Advertisement